UPDATES

സോഷ്യൽ വയർ

‘മോദിയുടെ ഈ പ്രയോഗത്തിന് കയ്യടിച്ച ഐഐടി കുട്ടികൾ രാജ്യത്തിന് നാണക്കേട്’; ബല്ലാത്ത പഹയന്റെ വീഡിയോ

വൈരാഗ്യവും വിദ്വേഷവും ഒരു മനുഷ്യനെ എങ്ങനെ അധഃപതിച്ച നിലയിലേക്ക് കൊണ്ട് പോകും എന്നതിന് ഉദാഹരണമാണ് മോദി നടത്തിയ പരാമർശം

രാഹുൽ ഗാന്ധിയെ കളിയാക്കാൻ പ്രധാനമന്ത്രി ‘പദാന്ധത’യുള്ള കുട്ടികളെ അവഹേളിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോദിയുടെ പരാമർശത്തെ വിമർശിക്കുന്ന വിനോദ് നാരായണന്റെ (ബല്ലാത്ത പഹയൻ) വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈരാഗ്യവും വിദ്വേഷവും ഒരു മനുഷ്യനെ എങ്ങനെ അധഃപതിച്ച നിലയിലേക്ക് കൊണ്ട് പോകും എന്നതിന് ഉദാഹരണമാണ് ‘പദാന്ധത’ യുള്ള കുട്ടികളെ അവഹേളിച്ച് മോദി നടത്തിയ പരാമർശമെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. എന്താണ് പദാന്ധതയെന്നും അതൊരു തമാശയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. മോദി ഈ ആക്ഷേപം ഉയർത്തുമ്പോൾ അത് കേട്ട് കയ്യടിക്കുന്ന ഐ ഐ ടിയിലെ വിദ്യാർത്ഥികൾ, എന്ത് അറിവാണ് നേടുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
ശക്തമായ ഭാഷയിൽ നരേന്ദ്ര മോദിയെ വിമർശിക്കുന്ന  വീഡിയോ ഏറെ പേർ ഷെയർ ചെയ്‌തിട്ടുണ്ട്‌. വീഡിയോ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍