UPDATES

10,000 കിലോ മീറ്ററിനപ്പുറം പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യ സജ്ജം

അഴിമുഖം പ്രതിനിധി

10,000 കിലോ മീറ്ററിനപ്പുറം പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) അറിയിച്ചു. ഇന്ത്യ അടുത്തകാലത്ത് 5000 കിലോമീറ്റര്‍ ശേഷിയുള്ള അഗ്നി അഞ്ച് മിസൈലുകള്‍ വിജകരമായി പരീക്ഷിച്ചതായും 10000 കിലോമീറ്ററിനപ്പും ലക്ഷ്യവേധിയായ മിസൈലുകള്‍ പരീക്ഷിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും ഡിആര്‍ഡിഒയുടെ ആയുധ ഗവേഷണ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ഡോ എസ് കെ സാല്‍വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലാണ് അഗ്നി.

വഡോദരയില്‍ നടക്കുന്ന ’21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയില്‍ ഉരുത്തിരിയുന്ന പാതകള്‍’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നി ആറിന്റെ ഭൂതല പതിപ്പ് വികസിപ്പിക്കുന്നതോടൊപ്പം അതിന്റെ ഭൂഗര്‍ഭ പതിപ്പ് വികസിപ്പിക്കാനും ബോര്‍ഡ് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലേസര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ യുഎസും യുകെയും പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നമ്മള്‍ തന്നെ അത്തരം സാങ്കേതികവിദ്യ വികസിപ്പിച്ചു. ഇപ്പോള്‍ നമുക്ക് ലേസര്‍ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സാല്‍വന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍