UPDATES

ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രമേയം

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബലൂചിസ്ഥാന്‍ അസംബ്ലി പ്രമേയം പാസാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിലെ മോദിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശത്തെ  അപലപിച്ചാണ് പ്രമേയം. 

ബലൂചിസ്ഥാനെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം പ്രവിശ്യയിലെ തീവ്രവാദത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ലംഘിക്കുന്ന മോദിയുടെ പരാമര്‍ശം പാകിസ്ഥാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സന്‍ഉള്ള സെഹ്‌റി പറഞ്ഞു.

സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍റെ ആഭ്യന്തര വിഷയമായ ബലൂചിസ്ഥാന്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ പാകിസ്ഥാന്‍ ഇടപ്പെട്ടാല്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന സൂചന നല്‍കിയായിരുന്നു മോദിയുടെ പ്രസംഗം.  തുടര്‍ന്ന് കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍