UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വീരപ്പന്‍ കൊല്ലപ്പെടുന്നു, ബേനസീര്‍ ഭൂട്ടോ രക്ഷപ്പെടുന്നു

Avatar

2004 ഒക്ടോബര്‍ 18
വീരപ്പന്‍ കൊല്ലപ്പെടുന്നു

ഒരു കൊള്ളക്കാരനുവേണ്ടിയുള്ള രാജ്യത്തിന്റെ നീണ്ട തെരച്ചിലിനു അവസാനം കുറിച്ചുകൊണ്ട് വീരപ്പന്‍ എന്ന കുപ്രസിദ്ധ മോഷ്ടാവ് 2004 ഒക്ടോബര്‍ 18 ന് കൊല്ലപ്പെട്ടു.

കൂസെ മുനിസ്വാമി വീരപ്പന്‍ എന്ന വീരപ്പന്‍ തെക്കേ ഇന്ത്യ കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ചന്ദനത്തടി കള്ളക്കടത്തായിരുന്നു പ്രധാനം. ഏതാണ്ട് 150 കൊലപതകകുറ്റങ്ങള്‍ വീരപ്പനുമേലുണ്ടായിരുന്നു. ചന്ദനക്കടത്തു കഴിഞ്ഞാല്‍ വീരപ്പന്റെ മുഖ്യത്തൊഴില്‍ ആനവേട്ടയായിരുന്നു.

ഒരു വേട്ടക്കാരനില്‍ നിന്നായിരുന്നു രാജ്യം വിറപ്പിച്ച ചന്ദനക്കളനായി വീരപ്പന്‍ മാറുന്നത്. ഒരു പതിറ്റാണ്ടുകാലമാണ് വീരപ്പന്‍ പോലീസിനെ വെട്ടിച്ചു നടന്നത്. വീരപ്പനെ പിടികൂടാന്‍ പ്രത്യേക ദൗത്യസംഘത്തെ തന്നെ നിയോഗിച്ചിരു ന്നു. എന്നാല്‍ പലപ്പോഴും അവരെ കബളിപ്പിക്കാന്‍ വീരപ്പന് സാധിച്ചിരുന്നു. ഉന്നതരായ വ്യക്തികളെ തട്ടിക്കൊണ്ടുപോകുന്നതിലും വീരുതനായിരുന്നു വീരപ്പന്‍. കന്നഡ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ 108 ദിവസമാണ് വീരപ്പന്‍ തന്റെ കസ്റ്റ ഡിയില്‍ പാര്‍പ്പിച്ചത്.

2007 ഒക്ടോബര്‍ 18
ബേനസീര്‍ ഭൂട്ടോ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നു

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെടുന്നതിന് രണ്ടു മാസം മുമ്പും അവര്‍ക്കെതിരെ വലിയൊരു വധശ്രമം നടന്നിരുന്നു. 2007 ഒക്ടോബറില്‍ കറാച്ചിയില്‍ വച്ച് ബേനസറീന്റെ വാഹനവ്യൂഹത്തിനുനേരെ ചാവേറാ ക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് ബേനസീര്‍ രക്ഷപ്പെട്ടെങ്കിലും സ്‌ഫോടനത്തില്‍ 139 പേര്‍ കൊല്ലപ്പെടുകയും 450 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ടത് അല്‍ ഖ്വയ്ദയുടെ പാക്കിസ്ഥാന്‍ വിഭാഗത്തിന്റെ തലവന്‍ ഫാഹിദ് മുഹമ്മദ് അലി മസ്‌ലാമിനെയാണ്. ഫാഹിദും അദ്ദേഹത്തിന്റെ സഹായി ഷെയ്ഖ് അഹമ്മദ് സലിം സ്വാദനും 2009 ജനുവരി 1 ന് ഉണ്ടായ പൈലറ്റില്ലാ വിമാനത്തിന്റെ ആക്രമ ത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബേനസീറിനുനേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞ താലിബാന്‍ നേതാവായ ബയ്ത്തുള്ള മെഹ്‌സൂദും അതേ വര്‍ഷം നടന്ന മറ്റൊരു ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ മാസം നടന്ന ആക്രമണത്തില്‍ രക്ഷപ്പെട്ടെങ്കിലും ബേനസീറിന്റെ ആയുസിന് അധികം നീളമുണ്ടായിരുന്നില്ല. രണ്ടുമാസങ്ങള്‍ കഴിഞ്ഞ്, 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയിലെ ലിയാഖത് ബാഗില്‍ വച്ച് ഇലക്ഷന്‍ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബേനസീര്‍ മരണത്തിനിരയായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍