അഴിമുഖം പ്രതിനിധി
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്ററന്റില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 20ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റസ്റ്റോറന്റില്‍ ബന്ദികളാക്കപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തിയതായാണ് വാര്‍ത്തകള്‍. അതേസമയം 20 പേരെ കൊലപ്പെടുത്തിയതായി ഐ എസ് അവകാശപ്പെടുന്നു. എന്നാല്‍ റസ്റ്ററന്റില്‍ നിന്നുള്ള ഭീകരരുടെ വെടിയേറ്റ് രണ്ടു പൊലീസുകാര്‍ കൊലപ്പെട്ടിട്ടുണ്ടെന്നും മറ്റ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. ഗുല്‍ഷാനിലെ റസ്റ്റോറന്റില്‍ 2 ഉഗ്രസ്‌ഫോടനം നടന്നതായി പോലീസ് സ്ഥീകരിച്ചു. ആകെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
നയതന്ത്ര പ്രാധാന്യം ഏറെയുള്ള ഗുല്‍ഷാനില്‍ സ്ഥിതി ചെയ്യുന്ന ഹോളി ആര്‍ട്ടിസാന്‍സ് റസ്റ്ററന്റില്‍ ഇന്നലെ രാത്രി 9:20നാണ് ആക്രമണം ആരംഭിച്ചത്. വിദേശികളാണ് ഇവിടെ സ്ഥിരം സന്ദര്‍ശകര്‍. ഒമ്പതുപേരടങ്ങുന്ന ഭീകരസംഘമാണ് അക്രമണം നടത്തിയത്. ബന്ദികളില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചിരിക്കുന്നത്.
.