UPDATES

ബാങ്കോക്കില്‍ സ്‌ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 77ല്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ദേവാലയത്തിനു സമീപമുള്ള രാജ്പ്രസോംഗ് ക്രോസ്സിലാണ് സ്‌ഫോടനം ഉണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിനു ശേഷം നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന രണ്ടു ബോംബുകള്‍ കണ്ടെത്തി. ഒരെണ്ണം ദേവാലയ വളപ്പില്‍ നിന്നും മറ്റൊന്നു ക്ഷേത്രമുന്നിലെ സമുച്ചയത്തിനു സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. ഇതില്‍ ഒന്ന് നിര്‍വാര്യമാക്കിയതായി പറയുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടെയായിരുന്നു സ്‌ഫോടനം.

തായ്‌ലന്റിലെ പ്രസിദ്ധമായ എരവാന്‍ ക്ഷേത്രത്തില്‍ ദിവസവും നിരവധി ഭക്തരാണ് ദര്‍ശനത്തിനെത്തുന്നത്. വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ ഒട്ടനവധി വിദേശ സഞ്ചാരികളും ക്ഷേത്രത്തിലെത്താറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍