UPDATES

കായികം

ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍

Avatar

അഴിമുഖം പ്രതിനിധി

ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ നാലു വിക്കറ്റിനു തകര്‍ത്ത് ബംഗ്ലാദേശ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ നിശ്ചിത ഓവറില്‍ 129 റണ്‍സില്‍ ഒതുക്കിയ ബംഗ്ലാദേശ് മറുപടി ബാറ്റിംഗിനിറങ്ങി അവസാന ഓവറിലാണ് വിജലക്ഷ്യം പിന്നിട്ടത്. 48 പന്തില്‍ 48 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ബംഗ്ലാനിരയിലെ ടോപ്‌സ്‌കോറര്‍.

വിജയം എങ്ങോട്ടുവേണമെങ്കിലും മാറിമറിയാമെന്ന ഘട്ടത്തില്‍ പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ മുഹമദ് സമിയുടെ പിഴവുകളാണ് പാകിസ്താന് തോല്‍വിയൊരുക്കിയതിന്റെ ഒരു കാരണം. ഈ ഓവറില്‍ സമി രണ്ടു നോബോളുകളാണ് എറിഞ്ഞത്.

പാക് സ്‌കോറിനെ മറികടക്കാമെന്ന വിശ്വാസത്തോടെ തന്നെയായിരുന്നു ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറില്‍ അവര്‍ നേടിയത് എട്ടു റണ്‍സ്. എന്നാല്‍ രണ്ടാം ഓവറില്‍ മുഹമദ് ഇര്‍ഫാാന്‍ ഓപ്പണര്‍ തമിം ഇക്ബാലിനെ മടക്കി. പക്ഷേ ആതിഥേയര്‍ പതറിയില്ല. എട്ട് ഓവറില്‍ 46 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് 14 റണ്‍സ് എടുത്ത സബിര്‍ റഹ്മാന്‍ പുറത്താകുന്നത്. പിന്നാലെയത്തിയ മുഷ്ഫികര്‍ റഹിം സൗമ്യ സര്‍ക്കാരിന് പിന്തുണ കൊടുത്തപ്പോള്‍ കളി വീണ്ടും ബംഗ്ലാദേശിന്റെ കൈകളില്‍ എത്തി. എന്നാല്‍ 13 ആം ഓവറില്‍ സൗമ്യസര്‍ക്കാര്‍ വീണപ്പോള്‍ അവര്‍ പരുങ്ങി. സ്‌കോര്‍ ആ സമയത്ത് 83. അഞ്ചു റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും മുഷ്ഫിക്കറും പുറത്തായി. 

മൂന്നോവറില്‍ 26 റണ്‍സ് എന്ന നിലയിലേക്ക് ബംഗ്ലാദേശ് എത്തി. 18 ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ആമിര്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയതോടെ പാക് താരങ്ങള്‍ ആഹ്ലാദവാന്മാരായി. എന്നാല്‍ പിന്നാലെ എത്തിയ ക്യാപ്റ്റര്‍ മൊര്‍ത്താസ ആമിറിനെ തുടരെ രണ്ടു ഫോറുകള്‍ പായിച്ച് വിജയം 14 പന്തില്‍ 18 റണ്‍സ് എന്ന നിലയിലാക്കി. 19 ആം ഓവറില്‍ സമിയുടെ കൈപ്പിഴകള്‍ കൂടിയായതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ അനവര്‍ അലിയെ ബൗണ്ടറിയിലേക്ക് പായിച്ചു ബംഗ്ലാദേശ് വിജയവും സ്വന്തമാക്കി. 

നേരത്തെ ബംഗ്ലാദേശിന്റെ കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ സര്‍ഫ്രാസ് അഹമ്മദിനും ശുഐബ് മാലിക്കിനും ഒഴിച്ച് മറ്റു പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും ഒന്നും ചെയ്യാനായില്ല. സര്‍ഫ്രാസ് 42 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ മാലിക് 30 പന്തില്‍ 41 റണ്‍സ് നേടി. ബംഗ്ലാദേശിനുവേണ്ടി അമിന്‍ ഹൊസൈന്‍ മൂന്നുവിക്കറ്റ് നേടി. അര്‍ഫാത് സുന്നി രണ്ടും തസ്‌കിന്‍ അഹമ്മദ്,മൊര്‍ത്താസ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സൗമ്യ സര്‍ക്കാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍