UPDATES

കായികം

ഹിജാബിന്റെ പേരില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇക്ബാലിനെയും കുടുംബത്തെയും ലണ്ടനിലെ റസ്‌റ്റോറന്റില്‍ നിന്നും പുറത്താക്കി

കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിന്റെ താരമായ തമിം ക്ലബ്ബുമായുള്ള കരാര്‍ റദ്ദാക്കി

ഇസ്ലാമോഫോബിയയാുടെ ഇരയായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇക്ബാല്‍ ഇംഗ്ലണ്ടില്‍ അപമാനിക്കപ്പെട്ടതായി വാര്‍ത്ത. ഹിജാബ് ധരിച്ച ഭാര്യയ്‌ക്കൊപ്പം ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ തമിമിനേയും കുടുംബത്തെയും അവിടെ നിന്നും പുറത്താക്കിയെന്നാണു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്ത.

രാത്രിഭക്ഷണത്തിനായി ഒന്നര വയസുകാരന്‍ മകനും ഭാര്യ അയേഷ സിദ്ദിഖ എന്നിവര്‍ക്കൊപ്പമാണ് തമിം റസ്റ്റോറന്റില്‍ എത്തിയത്. എന്നാല്‍ അയേഷ ഹിജാബ് ധരിച്ചിരിക്കുന്നു എന്നപേരില്‍ ഇവര്‍ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും റസ്‌റ്റോറന്റില്‍ നിന്നും പുറത്താക്കപ്പെടുകയുമായിരുന്നുവെന്നും ബിസിബിയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നു. തമീമിന്റെ ഭാര്യ ഹിജാബ് ധരിച്ചതിന്റെ പേരില്‍ തമിമും കുടുംബവും റസ്‌റ്റോറന്റില്‍ നിന്നും പുറത്താക്കപ്പെട്ടതായാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. കൂടതല്‍ കാര്യങ്ങള്‍ തമീം നാട്ടില്‍വന്നശേഷമേ വ്യക്തമാകൂ എന്നും ബിസിബി വൃത്തങ്ങള്‍ വ്യക്തമാകുന്നു.

കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിന്റെ താരമായ തമിം ഈ സംഭവത്തിനു പിന്നാലെ കരാര്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. അതേസമയം ബുധനാഴ്ച തമിമിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ ആസിഡ് ആക്രമണം ഉണ്ടായതായി ചില മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് തമിം തന്നെ രംഗത്തു വന്നു. എക്‌സസുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നു തമിം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. തങ്ങള്‍ക്കു നേരെ ആക്രമണം നടന്നെന്ന വാര്‍ത്ത തെറ്റാണെന്നും താന്‍ ക്രിക്കറ്റ് കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ടെന്നും തമീം കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍