UPDATES

ബംഗളൂരു സ്‌ഫോടനക്കേസ്; മഅദനിക്കെതിരായ ഒന്നാം സാക്ഷി കൂറുമാറി

അഴിമുഖം പ്രതിനിധി

ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ പ്രധാനസാക്ഷിയായി നിന്ന കുടക് സ്വദേശ് റഫീഖ് കൂറുമാറി. താന്‍ സാക്ഷി പറഞ്ഞത് പൊലീസിന്റെ ഭീഷണിമൂലമാണെന്നു റഫീഖ് പറഞ്ഞു. വിചാരണക്കോടതയിലാണ് റഫീഖിന്റെ കൂറുമാറ്റം.

ബംഗളൂരു സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രണം നടന്ന കുടകില്‍വെച്ച് താന്‍ മഅദനിയെ കണ്ടിട്ടുണ്ടായിരുന്നുവെന്നാണ് റഫീഖ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ തന്നെക്കൊണ്ട് ഇത്തരമൊരു മൊഴി നല്‍കിച്ചത് പൊലീസ് ഭീഷണിപ്പെടുത്തിയാണെന്നും മഅദനിയെ താന്‍ ആദ്യമായി കാണുന്നത് കോടതിയില്‍വെച്ചാണെന്നും റഫീക് വിചാരണക്കോടതിയില്‍ പറഞ്ഞു. തന്നെക്കൊണ്ട് പൊലീസ് ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറുകള്‍ ബലമായി ഒപ്പിട്ടുവാങ്ങിച്ചിരുന്നതായും റഫീഖ് വെളുപ്പെടുത്തി.

ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നാണ് കോടതി റഫീഖിനെ വിസ്തരിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ കൂറുമാറുന്ന രണ്ടാമത്തെയാളാണ് റഫീഖ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍