UPDATES

എഡിറ്റര്‍

മല്യയുടെ ഓഫീസ് സാമഗ്രികള്‍ മുതല്‍ ജെറ്റ് വരെ ലേലത്തില്‍

Avatar

വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ കടമെടുത്ത് ലണ്ടനിലേക്ക് പോയ  വിജയ്‌ മല്ല്യ തിരിച്ചു വരാത്ത സാഹചര്യത്തില്‍ അദേഹത്തിന്റെ ഇന്ത്യയിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ തയ്യാറാവുകയാണ് അധികാരികള്‍.

കിംഗ്‌ഫിഷര്‍ ഹൗസിന്റെ മുന്‍ ആസ്ഥാനം, കാറുകള്‍, ഓഫീസ് സാമഗ്രികള്‍, മല്യയുടെ പ്രിയപ്പെട്ട ജെറ്റ് തുടങ്ങി അനവധിയാണ് ലേലത്തിന് ഒരുങ്ങുന്ന വസ്തുക്കള്‍.

ഇതില്‍ ഏറ്റവും ആകര്‍ഷണീയം ഗോവയിലുള്ള കിംഗ്‌ഫിഷര്‍ വില്ലയാണ്. മല്യയുടെ ആഡംബര നിശാസല്‍ക്കാരങ്ങള്‍ ഇവിടെയാണ്‌ അരങ്ങേറിയിരുന്നത്.

എന്നാല്‍ വസ്തുവകകള്‍ ലേലം ചെയ്തു കടം ഈടാക്കാന്‍  ഉദ്യോഗസ്ഥര്‍ നടത്തിയ ആദ്യ ശ്രമം പാളിയിരുന്നു. പലതിനും വില പറയാന്‍ പോലും ആരും എത്തിയില്ല. ഈ സാഹചര്യത്തില്‍ വില കുറച്ച് വീണ്ടും ഇവ ലേലത്തിന് വെക്കുകയാണ്. വാങ്ങാന്‍ ആളുകള്‍ വരും എന്ന പ്രതീഷയിലാണ് ബാങ്ക് ഉദ്യോഗസ്ഥര്‍.

http://goo.gl/DOu13z 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍