UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് വായ്പാ തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപ എന്നിങ്ങനെയാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്.

ഏഴ് പൊതുമേഖല ബാങ്കുകളില്‍ നിന്നായി 2919 കോടി രൂപ വായ്പയെടുത്ത തിരിച്ചടയ്ക്കാത്ത കേസില്‍ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള വിക്രം കോത്താരിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയില്‍ നിന്നാണ് വിക്രം കോത്താരി വായ്പ എടുത്തിട്ടുള്ളത്. പലിശയടക്കം മൊത്തം തുക 3695 കോടി വരും. വിക്രം കോത്താരിക്ക് പുറമെ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ഭാര്യ സാധന കോത്താരി, മകന്‍ രാഹുല്‍ കോത്താരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടെ ഡല്‍ഹിയിലെ വീട് സിബിഐ സീല്‍ ചെയ്തു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപ എന്നിങ്ങനെയാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. ചെറിയ തുകകള്‍ മറ്റ് ബാങ്കുകളില്‍ നിന്നും. ലോണെടുത്ത തുകയോ പലിശയോ കോത്താരി തിരിച്ചടച്ചില്ല. കഴിഞ്ഞ ഒരാഴ്ചയായി കാണ്‍പൂര്‍ സിറ്റി സെന്ററിലുള്ള വിക്രം കോത്താരിയുടെ ഓഫീസ് പൂട്ടിയിരിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രത്‌നവ്യാപാരികളായ നിരവ് മോദിയും മെഹുല്‍ ചോക്‌സിയും വിദേശത്തേയ്ക്ക് മുങ്ങിയതിന് പിന്നാലെയാണ് റോട്ടോമാക് ഉടമയുടെ തട്ടിപ്പ് പുറത്തുവന്നത്.

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍