UPDATES

ഹരി ശങ്കര്‍ കര്‍ത്താ

കാഴ്ചപ്പാട്

Guest Column

ഹരി ശങ്കര്‍ കര്‍ത്താ

ട്രെന്‍ഡിങ്ങ്

ജനങ്ങൾ പറഞ്ഞിട്ടാണോ ബാങ്കുകൾ ലയിപ്പിക്കുന്നത്? ലയിച്ച് ലയിച്ച് തീരാത്ത സന്ദേഹങ്ങൾ

പത്ത് കൊല്ലം മുമ്പ് ലോകമെങ്ങും മാന്ദ്യം. പാലം കുലുങ്ങിയിട്ട് കേളൻ കുലുങ്ങിയില്ല. നവ സാമ്പത്തിക നയങ്ങളുടെ അപ്പോസ്തലന്മാർ പോലും ഇന്ത്യൻ പൊതുമേഖലാബാങ്കുകളെ സ്തുതി പാടി.

ബാങ്കിംഗ് ലയനങ്ങൾ തുടർക്കഥയാവുന്നതിന് മുന്നെ പൊതുമേഖലാ ബാങ്കുകളുടെ സേവനത്തെ സംബന്ധിച്ച് ഇന്നത്തെ പോലുള്ള പരാതികളുണ്ടായിരുന്നൊ? ഭീമൻ ചാർജുകൾ കൊണ്ട് ജനങ്ങൾ വലഞ്ഞ് തുടങ്ങിയത് എന്ന് മുതലാണ്? അമിത ജോലിഭാരം കാരണം ജനങ്ങളെ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന ജീവനക്കാരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന വാട്സപ് സന്ദേശങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് എവിടെ നിന്നാണ്?

പത്ത് കൊല്ലം മുന്നെ ലോകമെങ്ങും മാന്ദ്യം. പാലം കുലുങ്ങിയിട്ട് കേളൻ കുലുങ്ങിയില്ല. നവ സാമ്പത്തിക നയങ്ങളുടെ അപ്പോസ്തലന്മാർ പോലും ഇന്ത്യൻ പൊതുമേഖലാബാങ്കുകളെ സ്തുതി പാടി. ഇന്നിതാ ലോകമെങ്ങും പുതിയൊരു മാന്ദ്യം ഉടലെടുക്കുന്നു. എല്ലാർക്കുമൊപ്പം ഇന്ത്യയും മുങ്ങിത്താഴുന്നുവെന്ന് വെളിപ്പെടുത്തിയതാരാണ്? ഇന്ത്യ കീഴ്പോട്ട് കുതിക്കുമ്പോള്‍
ലോകരാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് പറയാൻ കഴിയുന്ന വിധം എന്ത് മാറ്റമാണ് സംഭവിച്ചത്.

ജനങ്ങൾ പറഞ്ഞിട്ടാണൊ ബാങ്കുകൾ ലയിപ്പിക്കുന്നത്? ഭൂരിപക്ഷം ജനങ്ങളും ആ ജനകീയ ബാങ്കിംഗ് സേവനത്തിൽ തൃപ്തരായിരുന്നു. എല്ലാവരും തൃപ്തരായിരുന്നുവൊ. അല്ല. വലിയ വായ്പകളെടുത്ത് നാട് വിടാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പൊതുമേഖലബാങ്കുകൾ ലയിപ്പിക്കണമായിരുന്നു. അവർക്കാവശ്യമായ ഭീമൻ കടങ്ങൾ കിട്ടാൻ അതാണ് വേണ്ടത്. അവർ കൃത്യമായും വായ്പ തിരിച്ചടച്ചാലും മതിയാരുന്നു. അങ്ങനെയൊരു മാന്യമായ ഇടപാടിനാണെങ്കിൽ ഇത്ര പെടാപ്പാടില്ലല്ലൊ. പാവപ്പെട്ടവർക്ക് ജപ്തി നോട്ടീസ് കണ്ടാൽ അഭിമാനബോധം കൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നും. മാനാഭിമാനങ്ങൾ ഇല്ലാത്തവർക്കൊ. അവർ നാട് വിടുന്നു. സായ്പിന്റെ നാട്ടിൽ സുഖമായ് ജീവിക്കുന്നു. ആരുടെ പണം കൊണ്ട്. ജനങ്ങളുടെ വിയർപ്പ് കൊണ്ട്.

ക്യാഷ് ലെസ് എക്കണോമി ഒരു അനിവാര്യതയായിരുന്നു. അതിനിത്തരം കാട്ടിക്കൂട്ടലുകൾ വേണമായിരുന്നൊ. നോട്ട് നിരോധിച്ച പണം എവിടെ പോയ്. കരുതൽ ധനത്തിന്റെ ശതമാനം കുറച്ചപ്പൊൾ അത് മിച്ചമായല്ലൊ. വിത്തെടുത്ത് കുത്തി കഞ്ഞി വീഴുത്തുകയാണൊ അതൊ കോപ്പറേറ്റുകൾക്ക് മൃഷ്ടാന്നം സദ്യ വിളമ്പുകയൊ.

ഇന്ത്യ ഒരു ബഹുസ്വര രാജ്യം. അതിന്റെ വൈവിദ്ധ്യങ്ങൾക്കൊത്ത സാമ്പത്തികഘടന. ലയനത്തിന്റെ പൂക്കാലത്തിലും ചില ബാങ്കുകൾ വിട്ടു കളയാൻ പറയുന്ന കാരണവും മറ്റൊന്നല്ല. പക്ഷേ ഇന്ത്യൻ വൈവിദ്ധ്യത്തിനൊത്ത വിധം, പ്രാദേശിക കച്ചവട ശൃംഖലയ്ക്കൊത്ത ബാങ്കിംഗ് ലയിച്ച് മറിയുകയാണ്. ചെറുകിട കച്ചവടക്കാരിനി എന്ത് ചെയ്യും?

അനുഭവം ഗുരു എന്നുണ്ടല്ലൊ. ലയിച്ച ബാങ്കുകളിലെ അക്കൗണ്ടുകാരുടെ ഇപ്പഴത്തെ അഭിപ്രായം എന്താണ്. ബാങ്കിംഗ് സേവനങ്ങളുടെ പേരിൽ അവർക്ക് മുമ്പുണ്ടായിരുന്ന തൃപ്തി ഇന്നുണ്ടൊ. അവരുടെ അതൃപ്തികൾക്കൊരു മറുകുറിയെങ്കിലും കിട്ടുന്നുണ്ടൊ.

ഇനി ബാങ്കിംഗ് ജീവനക്കാരുടെ അവസ്ഥ കൂടി നോക്കണം. അവർ അനുഭവിക്കുന്ന മാനസികസംഘർഷം ഇത്ര കടുത്തതതായത് എന്ന് മുതലാണ്? വിലക്കയറ്റത്തിന്റെ കാലത്ത് അവർക്ക് കൊടുക്കാമെന്ന് പറഞ്ഞ വേതന വർദ്ധനവ് രണ്ട് ശതമാനമാണെങ്കിൽ ജോലിഭാരം ഇരുനൂറ് ശതമാനമാണ്. അവർ അവരുടെ പ്രിയപ്പെട്ട അക്കൗണ്ടുകാർക്കൊപ്പം ആത്മഹത്യ ചെയ്യുന്ന കഥയും കണ്ടു. അവരുടെ നിലവിളിയൊച്ചകൾക്ക് ആര് കാതോർത്തു. അവരുടെ നിലപാടുകൾക്കൊപ്പം നിന്നാരൊക്കെ സമരം ചെയ്തു.

അല്ല, ഇതെങ്ങോട്ടാണീ പോക്ക്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍