UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മല്ല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീംകോടതിയില്‍

അഴിമുഖം പ്രതിനിധി

കിങ് ഫിഷര്‍ ഉടമ വിജയ് മല്ല്യ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മല്ല്യയ്ക്ക് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചു. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞശേഷം കുടുംബവുമൊത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറാന്‍ ആലോചിക്കുന്നുവെന്ന് മല്ല്യ പറഞ്ഞിരുന്നു.

യുണൈറ്റഡ് സ്പിരിറ്റ്‌സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതിന് ഡിയാഗോയുമായി ഉണ്ടാക്കി കരാര്‍ പ്രകാരം മല്ല്യയ്ക്ക് ലഭിക്കേണ്ട 515 കോടി രൂപ നല്‍കുന്നത് ഇന്നലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകള്‍ക്കായി 7000 കോടിയിലധികം രൂപയാണ് മല്ല്യ നല്‍കേണ്ടത്. ഈ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ് ബി ഐയുമാണ്. മല്ല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും എസ് ബി ഐ ആവശ്യപ്പെട്ടിരുന്നു. 1600 കോടി രൂപയാണ് മല്ല്യ എസ് ബി ഐയ്ക്ക് നല്‍കാനുള്ളത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയാണ് മല്ല്യ വായ്പ എടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍