UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മായം കലര്‍ന്നതായി കണ്ടെത്തിയ 14 ബ്രാന്റ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

വിപണയില്‍ ലഭ്യമായിട്ടുള്ള 14 ബ്രാന്റ് വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നതാണെന്നു പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ബ്രാന്റ് വെളിച്ചെണ്ണ സംഭരിച്ചുവയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണ്.

നിരോധിച്ച ബ്രാന്റുകള്‍ താഴെ പറയുന്നു;

കല്‍പ ഡ്രോപ്‌സ് വെള്ളിച്ചെണ്ണ
ഓണം വെളിച്ചെണ്ണ
അമൃത പ്യുവര്‍ വെളിച്ചെണ്ണ
കേരള കോക്കോ ഫ്രെഷ് വെളിച്ചെണ്ണ
എ-വണ്‍ സുപ്രിം അഗ്മാര്‍ക്
കേരള ടേസ്റ്റി ജബിള്‍ ഫില്‍റ്റേഡ് വെളിച്ചെണ്ണ
ടീ സി നടുപുറം വെളിച്ചെണ്ണ
നട് ടേസ്റ്റി വെളിച്ചെണ്ണ
കോക്കോപാര്‍ക്ക് വെളിച്ചെണ്ണ
കല്‍പക(രാഗ്) ഫില്‍റ്റേഡ് പ്യുവര്‍ വെളിച്ചെണ്ണ
പരിശുദ്ധി പ്യുവര്‍ വെളിച്ചെണ്ണ റോസ്റ്റ്ഡ് ആന്‍ഡ് മൈക്രോഫില്‍റ്റേഡ്
നാരിയല്‍ഗോള്‍ഡ് വെളിച്ചെണ്ണ
കോക്കോഫിന നാച്യുറല്‍ വെളിച്ചെണ്ണ
പ്രീമിയം ക്വാളിറ്റി എ ആര്‍ വെളിച്ചെണ്ണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍