UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമേ ഗോവധത്തിനും ഹോട്ടലുകളില്‍ ബീഫ് വിളമ്പാനും അനുമതിയുള്ളൂ

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗോവധ നിരോധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്, ഇതില്‍ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനങ്ങളാണ് എന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിശോധിച്ചത്. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ തീരുമാനം.

വിനീത് സഹായ് എന്നയാളാണ് എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇതിന് അനുമതിയുള്ള സംസ്ഥാനങ്ങളിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തുന്നുണ്ടെന്നും ഇതു തടയാനായി എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം

ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമേ ഗോവധത്തിനും ഹോട്ടലുകളില്‍ ബീഫ് വിളമ്പാനും അനുമതിയുള്ളൂ. ബംഗാള്‍, നാഗാലാന്‍ഡ്, മിസോറാം, സിക്കിം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഗോവധത്തിന് അനുമതിയുള്ളസംസ്ഥാനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍