UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ: മന്ത്രി ബാബുവിന് എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്‌

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും ബാര്‍ ഉടമ ബിജു രമേശിന് എതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കോടതിയെ വിജിലന്‍സ് കൊഞ്ഞനംകുത്തുകയാണോയെന്ന് കോടതി ആരാഞ്ഞു. വിജിലന്‍സിന് ആത്മാര്‍ത്ഥയും സത്യസന്ധതയുമില്ലെന്നും കോടതിയെ മണ്ടനാക്കരുതെന്നും പരാമര്‍ശമുണ്ടായി. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സിനെ അടച്ചു പൂട്ടാനാണോ ശ്രമം എന്ന് കോടതി ചോദിച്ചു.

പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. ആയതിനാല്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണം.

നേരത്തെ ബാബുവിന് എതിരായ ത്വരിതാന്വേഷണത്തിന് സാവകാശം ചോദിച്ച് വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒരു മാസത്തെ സാവകാശമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഒന്നരമാസമായി അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തെടുക്കുകയായിരുന്നുവെന്ന് കോടതി വിജിലന്‍സിനോട് ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍