UPDATES

ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

ബാര്‍ കോഴയില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബാറുടമകളില്‍ നിന്ന് ധനമന്ത്രി കെ എം മാണി കോഴ കൈപ്പറ്റിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ വി താമരാക്ഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചാണ് കോടതി വിധി.

അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കരുതാന്‍ വസ്തുതകളില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണ വിധേയന്‍ മന്ത്രിയായതിനാല്‍ ജാഗ്രതയോടെ കേസ് അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടു വരാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയണമെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.

കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍