UPDATES

ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം; ഹൈക്കോടതി വിധി ബുധനാഴ്ച

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി അടുത്ത ബുധനാഴ്ച വിധി പറയും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് വിധി പറയുക. എ.വി.താമരാക്ഷനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി മാറ്റുകയായിരുന്നു. അതെസമയം കേസില്‍ പരാതിക്കാരനായ ബാര്‍ അസ്സോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശിന്റെ നിലപാട് മൂലമാണ് വിജിലന്‍സ് അന്വേഷണം വൈകുന്നതെന്ന് അഡ്വക്കെറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. ബിജു രമേശ് ഓരോദിവസവും ഓരോ പുതിയ തെളിവുകള്‍ കൊണ്ടു വരികയാണ് . ഇത് കേസ് താമസിക്കുന്നതിന് കാരണമാകുന്നെന്നും എ.ജി പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍