UPDATES

ബാര്‍ കോഴ; ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധന ഫലം

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നു പണം വാങ്ങുന്നത് കണ്ടെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പളിയുടെ മൊഴി ശരിയാണെന്നു നുണപരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അമ്പിളിയുടെ നുണപരിശോധന നടന്നത്. ഫോറന്‍സിക് വിഭാഗം പരിശോധനഫലം വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കോടതി വിജിലന്‍സിന് കൈമാറും.

രാജ്കുമാര്‍ ഉണ്ണിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മന്ത്രി മാണിക്ക് ഔദ്യോഗിക വസതിയില്‍വെച്ച് പണം കൈമാറിയതെന്നും പണം വാങ്ങുന്ന സമയത്ത് മാണി മാത്രമെ മുറിയില്‍ ഉണ്ടായിരുന്നുവുള്ളുവെന്നുമായിരുന്നു അമ്പളിയുടെ മൊഴി. അമ്പളിയുടെ നുണപരിശോധന ഫലം പുറത്തുവന്നിട്ടും മാണിക്ക് പണം കൈമാറിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാജ്കുമാര്‍ ഉണ്ണി.

എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നു അമ്പിളി കോടതിയില്‍ സമ്മതം പറഞ്ഞിട്ടും രാജ്കുമാര്‍ ഉണ്ണിയടക്കം ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ ഇതുവരെ നുണപരിശോധനയ്ക്ക് തയ്യാറായിട്ടില്ല. ഡോക്ടര്‍മാരുടെ ഉപദേശം ലഭിച്ചശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് ഇവരുടെ നിലപാട്.

എന്നാല്‍ അമ്പളിയുടെ മൊഴിക്ക് നിമയസാധുതയില്ലെന്നും ബിജു രമേശിന്റെ ഡ്രൈവറായ അമ്പളി വെറും ഇന്ററസ്റ്റഡ് വിറ്റ്‌നെസ് മാത്രമാണെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പ്രതികരിച്ചു.കോടതിയില്‍ സമര്‍പ്പിച്ച പരിശോധന ഫലം മാധ്യമങ്ങള്‍ക്ക് പുറത്തുവന്നത് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍