UPDATES

ബാര്‍ കോഴക്കേസ്; കെ എം മാണിയുടെ മൊഴിയെടുക്കും

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയുടെ മൊഴിരേഖപ്പെടുത്തുന്നതിന് വിജിലന്‍സ് സമയം ചോദിച്ചു കത്ത് നല്‍കി. ഇത് സംബന്ധിച്ച് കത്ത് കൈപ്പറ്റിയ മാണി ഉടന്‍ തന്നെ സൗകര്യമുള്ള സമയം അറിയിക്കാമെന്ന് മറുപടിയും നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും എത്രയും പെട്ടെന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്നലെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. മാണിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാല്‍ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. 

കേസില്‍ വിജിലന്‍സ് ഇതിനകം മുന്നോറോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനയ്ക്കുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍