UPDATES

ബാര്‍ കോഴ; മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവിശ്യപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മാണി പണം വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് എസ് പി സുകേശന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബാറുടമകളില്‍ നിന്ന് കെഎം മാണി രണ്ട് പ്രാവിശ്യമായി 25 ലക്ഷം രൂപ വാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍. പാലായിലെ വസതിയില്‍ വെച്ച് ബാറുടമകളില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയതിനും തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് 10 ലക്ഷം രൂപയും വാങ്ങിയതിനും 22-3-2014 ന് പണം കൈമാറിയതിനു തെളിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കെ എം മാണിയുടെയും രാജ് കുമാര്‍ ഉണ്ണിയുടേയും മൊഴിയില്‍ പ്രകടമായ വൈരുദ്ധ്യം ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രശാന്തിയില്‍ വെച്ച് രാജ് കുമാര്‍ ഉണ്ണിയെ കണ്ടിട്ടില്ലെന്ന് കെ.എം മാണി ചോദ്യം ചെയ്യലില്‍ പറയുകയും എന്നാല്‍ കെ.എം മാണിയെ കണ്ടിരുന്നതായി രാജ് കുമാര്‍ ഉണ്ണി ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ആയിരുന്നു. കൂടാതെ പണം കൈമാറിയ സമയത്ത് രാജ് കുമാര്‍ ഉണ്ണി നന്ദന്‍കോട് ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പണം പിരിവു രേഖപ്പെടുത്തുന്ന ബുക്കിലും വൈരുധ്യം ഉള്ളതായും അന്വേഷണത്തില്‍ തെളിയുകയുണ്ടായി. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസത്തിലെ പണ പിരിവിന്റെ കണക്ക് ബാര്‍ ബോട്ടല്‍ അസോസിയേഷന്റെ കണക്ക് ബുക്കിലില്ല. പണം പിരിച്ചതിന്റെ വ്യക്തമായ കാരണം കാണിക്കാനും അസോസിയേഷന് കഴിഞ്ഞിട്ടില്ല. കൂടാതെ രാജ് കുമാര്‍ ഉണ്ണിയും ശ്രീവത്സനും നുണ പരിശോധനയ്ക്ക് ഹാജരാകാതിരുന്നത് സംശയകരമെന്നും അമ്പിളിയുടെ നുണ പരിശോധനാ ഫലം സത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍