UPDATES

ബാര്‍ കോഴ; മാണി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വി എസ്

അഴിമുഖം പ്രതിനിധി

പാമോയില്‍ കേസിന്റെ പ്രോസിക്യൂഷന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന സി. സി അഗസ്റ്റിനില്‍ നിന്നാണ് ബാര്‍ കോഴക്കേസില്‍ കെ. എം. മാണിക്ക് ക്ലീന്‍ചിറ്റ് വാങ്ങിയെടുത്തിരിക്കുന്നത് എന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

2015 ജനുവരി എട്ടിന് പാമോയില്‍ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ല. ഈ വിധി സ്റ്റേ ചെയ്യണമെന്ന് പ്രതികളായ ജിജി തോംസണും ടി. എച്ച്. മുസ്തഫയും ആവശ്യപ്പെട്ടത് സുപ്രീംകോടതി തള്ളുകയും ചെയ്തു. അങ്ങനെ സര്‍ക്കാരിന് നടപ്പാക്കാന്‍ നിയമപരമായി ബാദ്ധ്യതയുള്ള ഹൈക്കോടതിയുടെ ഈ വിധിയില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. സി. അഗസ്റ്റിന്‍ പൊതുതാല്‍പര്യം അട്ടിമറിച്ച് അഴിമതി ആരോപിതരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഹൈക്കോടിതി വിധിയുടെ 45-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു. ഈ കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ അഗസ്റ്റിനെ ഉടനടി സര്‍വ്വീസില്‍ നിന്നും നീക്കേണ്ടതായിരുന്നു. പകരം, മറ്റൊരു കൊടിയ അഴിമതിക്കാരനെ രക്ഷിക്കുന്നതിനുള്ള ‘ക്വട്ടേഷന്‍ ഉപദേശം’ ഈ വിദ്വാനില്‍ നിന്ന് വാങ്ങിയെടുത്തി രിക്കുകയാണ് നാണംകെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇതുകൊണ്ടൊന്നും കെ. എം. മാണി രക്ഷപ്പെടാന്‍ പോവുന്നില്ല. പാമോയില്‍ കേസ് എന്നതുപോലെ ബാര്‍ കോഴക്കേസിലും വലിയൊരു നിയമയുദ്ധം അഴിമതിക്കാര്‍ക്ക് നേരിടേണ്ടിവരുന്നതിന് താന്‍ മുന്‍കൈ എടുക്കുമെന്ന് വി. എസ്. പ്രസ്താവനയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍