UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജിലന്‍സിന് വിജിലന്‍സില്ല; ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സിന് വീണ്ടും രൂക്ഷ വിമര്‍ശനം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ഇല്ലാത്തപോലെയാണ് വിജിലന്‍സിന്റെ പ്രവര്‍ത്തനം. ഇങ്ങനെയാണെങ്കില്‍ വിജിലന്‍സിനു പകരം അന്വേഷണത്തിന് മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും; ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് കൊമാല്‍ പാഷയുടെതായിരുന്നു വാക്കാലുള്ള ഈ നിരീക്ഷണം. സത്യമറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മന്ത്രി കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി കെ ബാബു നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹര്‍ജിയായിരുന്നു പരിഗണിച്ചത്. വിജിലന്‍സിന്റെത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും സംസ്ഥാനത്ത് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

നേരത്തെ കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവിഷന്‍ ഹര്‍ജിയുടെ വാദം കേള്‍ക്കുന്ന വേളയിലും ഹൈക്കോടതിയില്‍ നിന്നു വിജിലന്‍സിനും ഒപ്പം സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍