UPDATES

ബാര്‍ കോഴക്കേസ്: കെ ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നേരത്തേ ബാബുവിനെതിരെ ത്വരിത പരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ത്വരിത പരിശോധനയില്‍ ബാബു നല്‍കിയ മൊഴി തൃപ്തികരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലായിരുന്നു ബാബുവിനെതിരെയുള്ള നടപടി. അതെസമയം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്ന് ബാബു പ്രതികരിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് ബാര്‍ പൂട്ടിയതെന്നും അതില്‍ നഷ്ടമുണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു.

മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. അത് സ്വാഭാവികമായ കാലതാമസം മാത്രമാണ്. ബാര്‍ കേസുമായി ബന്ധപ്പെട്ട്  പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായി എന്നും എന്നാല്‍ പാര്‍ട്ടിയില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണയുണ്ടെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍