UPDATES

ബാര്‍ കോഴക്കേസ്; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബാറുടമകള്‍

അഴിമുഖം പ്രതിനിധി

നുണപരിശോധനയ്ക്ക് വിധേയരാകില്ലെന്ന നിലപാടില്‍ നിന്ന് മാറി ബാറുടമകളുടെ മലക്കം മറിച്ചില്‍. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ഇതിനായി കൂടുതല്‍ സമയം വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യം വിജിലന്‍സ് കോടതിയോട് ബാറുടമ ജോണ്‍ കല്ലാട്ട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സമയം നീട്ടി നല്‍കാനാകില്ലെന്നാണ് കോടതി അറിയിച്ചത്. ഈ മാസം 25 ന് കേസ് വീണ്ടും കോടതി പരിശോധിക്കും. ധനേഷ്, രാജ്കുമാര്‍ ഉണ്ണി, ജോണ്‍ കല്ലാട്ട്, സി എന്‍ കൃഷ്ണദാസ് എന്നിവരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച് ബാറുടമകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നുണ്ട്. രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവടക്കം നുണപരിശോധനയ്ക്ക് വിസ്സമതം അറിയിച്ചിട്ടുണ്ട്. ഇതേസമയം ബാര്‍ കോഴക്കേസില്‍ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍