UPDATES

കേരളത്തിന്‍റെ മദ്യ നയം അപ്രായോഗികമെന്ന് സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബാര്‍ വിഷയത്തില്‍ കോഴ വിവാദം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഉണ്ടായിരിക്കുന്ന സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

പൂട്ടിക്കിടക്കുന്ന പത്ത് ബാറുകള്‍ തുറക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി നിര്‍ദ്ദേശിച്ച പത്ത് ബാറുകള്‍ക്കും നാളെ തന്നെ ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ നയം പ്രായോഗികമല്ല. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഫോര്‍ സ്റ്റാറിനും ത്രീ സ്റ്റാറിനും ലൈസന്‍സ് നല്‍കില്ലെന്നത് എന്ത് നയമാണെന്ന് കോടതി ചോദിച്ചു.

മദ്യനയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. നാട്ടില്‍ നടക്കുന്നത് എന്താണെന്ന് കോടതി അറിയുന്നുണ്ട്. സര്‍ക്കാരിനുള്ള വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു.  എജിയുടെ നിയമോപദേശം മറികടന്നാണ് അപ്പീലുമായി സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍