UPDATES

കെഎം മാണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

ബാര്‍ കോഴ വിവാദത്തില്‍ ഇന്നലെ വിജിലന്‍സ് ധനമന്ത്രി കെഎം മാണിയെ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു. ഇന്നലെ അദ്ദേഹം നല്‍കിയ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.

കൂടാതെ, ഒരു ബാറുടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാണിയുടെ ഭാര്യ കുട്ടിയമ്മയെയും മകന്‍ ജോസ് കെ മാണി എംപിയെയും ചോദ്യം ചെയ്യുന്നതിനെ കുറിച്ചും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. മാണിയുടെ വീട്ടില്‍ താന്‍ എത്തിച്ച പണം മന്ത്രി ഭാര്യയ്ക്ക് കൈമാറുകയായിരുന്നു എന്നാണ് ബാറുടമ മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിയമ്മയെയും ജോസ് കെ മാണിയെയും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ വിജിലന്‍സ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ മൊഴിയും വിജിലന്‍സ് ഉടനടി രേഖപ്പെടുത്തിയേക്കും. ഇക്കാര്യം അദ്ദേഹം വിജിലന്‍സിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് പല കാര്യങ്ങളും വ്യക്തമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

തന്നെ വിജിലന്‍സ് ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെഎം മാണി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേള്‍ക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍