UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജഡ്ജിക്കെതിരായ ആരോപണം; ജിഷ്ണുവിന്റെ മാതാവിനെതിരേ ബാര്‍ കൗണ്‍സില്‍

ജസ്റ്റീസ് എബ്രഹാം മാത്യുവിന് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം

പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവിനെതിരേ ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രഹാം മാത്യുവിനെതിരേയുള്ള മാതാവ് മഹിജയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണു ബൗര്‍ കൗണ്‍സില്‍ പറയുന്നത്. ഈ വിഷയത്തില്‍ മഹിജയില്‍ നിന്നു വിശദീകരണം ചോദിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ജസ്റ്റീസ് എബ്രഹാം മാത്യു വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജഡ്ജിക്കു നെഹ്‌റു ഗ്രൂപ്പുമായി ബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കൃഷ്ണദാസിന്റെ ആതിഥ്യം ജസ്റ്റീസ് എബ്രഹാം മാത്യു സ്വീകരിക്കുന്നതിന്റെതെന്ന പേരില്‍ ചിത്രങ്ങളും മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സഹിതം ഹൈക്കോടതി ചീഫ് ജസറ്റീസിന് എബ്രഹാം മാത്യുവിനെതിതേ മഹിജ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ജഡ്ജി ക്ലാസ് എടുക്കാനാണു പോയതെന്നും ബാര്‍ കൗണ്‍സില്‍ പറയുന്നത്. ഈ കാര്യത്തില്‍ മഹിജയില്‍ നിന്നും വിശദീകരണം തേടുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍