UPDATES

മൊഴിയില്‍ കോഴയില്ല; ഒന്നും പറയാതെ ബാര്‍ ഉടമകള്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ കോഴയുമായി ബന്ധപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെന്ന് സൂചന. തങ്ങള്‍ പണം പിരിച്ചത് ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്നതിലേക്കായിരുന്നുവെന്നാണ് ബാര്‍ ഉടമകള്‍ വിജിലന്‍സിനോട് പറഞ്ഞതെന്നാണ് അറിയുന്നത്. ഇവരില്‍ നിന്ന് മൊഴിയെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മൊഴിയെടുക്കല്‍ തുടരും.

അതേസമയം ബിജു രമേശിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറുമെന്നുമാണ് മാധ്യമങ്ങളോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞത്.

ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, കോഴയെക്കുറിച്ച് ബാര്‍ ഉടമകള്‍ മൗനം പാലിച്ചാല്‍ കോഴക്കേസ് എങ്ങുമെത്താതെ അവസാനിക്കാനാണ് സാധ്യത. മദ്യനയത്തില്‍ സര്‍ക്കാര്‍ പിന്നാക്കം പോയതും ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന നിയമയുദ്ധത്തില്‍ അയവുവരുത്തിയതും തങ്ങള്‍ക്ക് അനുകൂല ഘടകങ്ങളായി കണ്ടുകൊണ്ട് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് നില്‍ക്കണ്ടായെന്നതായിരിക്കും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ കണക്കു കൂട്ടല്‍ എന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍