UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജൂണ്‍ 15-ന് മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും: വിദ്യാഭ്യാസ മന്ത്രി

അഴിമുഖം പ്രതിനിധി

ജൂണ്‍ 15-ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. യുഡിഎഫ് സര്‍ക്കാരില്‍ അബ്ദുള്‍ റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അധ്യയന വര്‍ഷം പകുതിയാകുമ്പോഴും പാഠ പുസ്തകങ്ങള്‍ ലഭിക്കാതെ വന്നിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പൂട്ടിയെന്ന് പറയുന്ന ബാറുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ പൂട്ടിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ മദ്യ നയത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കും. മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്നും അത് നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍