UPDATES

നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാര്‍ ഉടമകള്‍. നാല് ബാര്‍ ഉടമകള്‍ ഇക്കാര്യം ഇന്ന് വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിക്കും. അഭിഭാഷകര്‍ മുഖേനയാവും ഇക്കാര്യം കോടതിയെ അറിയിക്കുക. 

ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്, കൃഷ്ണകുമാര്‍ പോളക്കുളത്ത്, ജോണ്‍ കല്ലാട്ട്, ശ്രീവല്‍സന്‍ എന്നിവരെ നുണപരിശോധന നടത്തണമെന്നാണു വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി ആവശ്യപ്പെട്ടെങ്കിലും രണ്ടുതവണ ഇവര്‍ സമയം നീട്ടിച്ചോദിച്ചു. കഴിഞ്ഞതവണ സമയം നീട്ടിച്ചോദിച്ചപ്പോഴാണു ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ 25ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍