UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബുവിനെതിരായ വിധിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ബാബുവിന് എതിരെ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തര വകുപ്പ് അറിയാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ കോടതി തള്ളി. വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ തിരക്കു പിടിച്ച് വിജിലന്‍സ് കോടതി ഉത്തരവിടേണ്ടിയിരുന്നില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഉചിതമായ ബെഞ്ചിനെ സമീപിക്കാം എന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തിക്ക് ഹര്‍ജി നല്‍കാമെന്നും അതിന്‍മേല്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

വിജിലന്‍സ് കോടതി വിധി വന്ന ശനിയാഴ്ച തന്നെ ബാബു മുഖ്യമന്ത്രിക്ക് രാജി കത്ത് നല്‍കിയെങ്കിലും ഇതുവരേയും രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. പകരം സര്‍ക്കാര്‍ തിടുക്കപ്പെട്ട് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിജിലന്‍സ് അധികാര പരിധി മറികടന്നുവെന്നും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും എജി കോടതിയെ ധിരിപ്പിച്ചിരുന്നു.

ബാബുവിന് എതിരായ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി എജി ജഡ്ജിമാര്‍ക്ക് നേരിട്ട് കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നേരായ വഴിക്ക് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഉച്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍