UPDATES

ബാര്‍ കോഴ: സിബിഐ അന്വേഷണം ഉചിതമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്തു കൊണ്ട് അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നില്ലെന്ന് കോടതി ചോദിച്ചു റിവിഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വാക്കാലുള്ള ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ കെ എം മാണി കുറ്റക്കാരനല്ലെന്ന് പറയുന്നു. പ്രതിക്ക് മുഖ്യമന്ത്രി തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അന്വേഷണം എങ്ങനെ നീതിപൂര്‍വ്വകമാകുമെന്ന് കോടതി ചോദിച്ചു. അതിനാല്‍ പുറത്തുള്ള ഏജന്‍സിന് അന്വേഷിക്കുന്നതാണ് ഉചിതം. പൊതുജനവിശ്വാസം ആര്‍ജ്ജിക്കുന്ന തരത്തിലെ അന്വേഷണം ആവശ്യമാണ്.ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ജസ്റ്റിസ് സുധീന്ദ്രകുമാറാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. സര്‍ക്കാരിന്റെ നിലപാട് ഉച്ചയ്ക്ക് കോടതിയെ അറിയിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. സിബിഐയുടെ നിലപാട് ചോദിക്കട്ടേയെന്ന് കോടതി ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍