UPDATES

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുകളുണ്ടെന്ന് കോടതി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ ധനകാര്യമന്ത്രി കെഎം മാണിക്കെതിരെ തെളിവുകള്‍ ഉള്ളതായി കോടതി.  കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുള്ളത് വിജിലന്‍സ് ഡയറക്ടറുടെ നിഗമനങ്ങളാണെന്നു കോടതി കണ്ടെത്തി. കൂടാതെ മാണിയും ബാറുടമകളും നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ലായെന്നും സിഡിയിലെ ശബ്ദം ബാറുടമകളുടെത് ആണോ എന്ന് പരിശോധിച്ചിട്ടില്ല എന്നും കോടതി വിലയിരുത്തി. കൈമാറിയ 50ലക്ഷം രൂപയെക്കുറിച്ചും അന്വേഷണം നടന്നിട്ടില്ലെന്നുള്ള വിവരവും കോടതി കണ്ടെത്തി. അന്വേഷണഉദ്യോഗസ്ഥന്‍ നല്‍കിയ ഫാക്ച്വല്‍ റിപ്പോര്‍ട്ടില്‍ രണ്ടുതവണയായി 25 ലക്ഷം മാണി സ്വീകരിച്ചതിന്റെ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ ബാറുടമകളുടെ ഒരു വര്‍ഷത്തെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍