UPDATES

ബാര്‍ കോഴ കേസില്‍ ബാബുവിന് എതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകളില്‍ നിന്ന് എക്‌സൈസ് മന്ത്രി കെ ബാബു പത്തു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബാബുവിന് എതിരെ കേസെടുക്കാന്‍ വേണ്ട തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ദ്രുതപരിശോധനയില്‍ തെളിവ് കണ്ടെത്താനാകാത്തതിനാല്‍ ബാബുവിനെ കുറ്റവിമുക്തനാക്കി എസ് പി കെ എം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശായിരുന്നു മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജു രമേശ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍