UPDATES

രാജി വയ്ക്കില്ലെന്ന് മാണി, പ്രതികരിക്കാതെ മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. കെ എം മാണി രാജിവയ്ക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എതിരായ വിധിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാണിയുടെ രാജി ആവശ്യം വിഎസും ആവര്‍ത്തിച്ചു. അഭിമാന ബോധമുണ്ടെങ്കില്‍ കെഎം മാണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.  രാജി വയ്ക്കില്ലെന്ന് കെഎം മാണി പ്രതികരിച്ചു. സത്യം തെളിയുമെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മാണി പറഞ്ഞു. തുടരന്വേഷണം നടക്കട്ടേയെന്നും മന്ത്രി പറഞ്ഞു. 

വിധി പഠിക്കട്ടേയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോടതി വിധി തിരിച്ചടിയല്ലെന്ന് എക്‌സൈസ് മന്ത്രി ബാബു പറഞ്ഞു. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും രാജി വയ്‌ക്കേണ്ടെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. മാണിക്കെതിരായ കോടതി വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍