UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ: മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എസ് പി സുകേശനാണ് തുടരന്വേഷണം നടത്തിയത്. മാണിക്ക് എതിരെ തെളിവുണ്ട് എന്നായിരുന്നു സുകേശന്റെ ആദ്യ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ല.

ഫോണ്‍ കോള്‍ രേഖകളും മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തക്ക തെളിവില്ല. ബാര്‍ ഉടമകള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ ബാര്‍ ഉടമകള്‍ തെളിവുകള്‍ നല്‍കാനും നുണ പരിശോധനയ്ക്കും തയ്യാറായില്ല. റിപ്പോര്‍ട്ട് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ ന്യായീകരിക്കുന്നതാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ മാണിയെ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പിസി ജോര്‍ജ്ജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍