UPDATES

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നിര്‍ദ്ദേശിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി

Avatar

അഴിമുഖം പ്രതിനിധി

കേസ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെ ആകണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണത്തിനോ മാത്രമേ അധികാരമുള്ളൂവെന്ന് കോടതി പറഞ്ഞു. പ്രതി ആരാണെന്ന് അന്വേഷിക്കേണ്ട കാര്യം കോടതിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ മാത്രം പരിഗണിച്ചാല്‍ മതി. ബാര്‍കോഴക്കേസില്‍ രേഖകള്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‍കിയത് തെറ്റാണെന്ന് കോടതിയില്‍ വിജിലന്‍സ് സമ്മതിച്ചു. വിചാരണ നടക്കുന്ന സമയത്ത് മാധ്യമങ്ങളെ വില്ലക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍