UPDATES

മന്ത്രിയുടെ ബിനാമിയുടെതെന്ന് ആരോപണമുള്ള ബാറിന് ലൈസന്‍സ് നല്‍കിയത് ശരവേഗത്തില്‍

എലഗന്‍സ് ബിനോയിയുടെ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പ് തിടുക്കത്തില്‍ നടപടികള്‍ സ്വീകരിച്ചതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടു. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ബിനാമിയെന്ന് ബാറുടമ ബിജു രമേശ് ആരോപിച്ച വ്യക്തിയാണ് എലഗന്‍സ് ബിനോയി. 

ബിനോയിയുടെ ചെറുപുഴയിലെ ബാറിന് അപേക്ഷ നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൈസന്‍സ് ലഭിച്ചു. 2012 ഒക്ടോബര്‍ 22-ന് ഇവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹോട്ടലിന്റെ സ്റ്റാര്‍ ഏതാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ അപേക്ഷ ആദ്യഘട്ടത്തില്‍ നിരസിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം 25-ന് കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹോട്ടലിലെ സൗകര്യം പരിശോധിക്കുകയും ഫോര്‍ സ്റ്റാര്‍ പദവിയുടെ രേഖകള്‍ പിന്നീട് ഹാജരാക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചുവെന്നും രേഖപ്പെടുത്തി എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

ഒക്ടോബര്‍ 31-ന് ബിനോയിയുടെ ഹോട്ടലിന് ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കുകയും തുടര്‍ന്നുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി നവംബര്‍ എട്ടിന് ബാര്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍