UPDATES

വിദേശം

ഒബാമ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആകുന്നതിന് മുന്‍പ്

ദീര്‍ഘവും ഹിംസാത്മകവുമായ വര്‍ണ ബന്ധങ്ങളുടെ ചരിത്രത്തിനെതിരെ പോരാടുകയും എന്നാല്‍ അതില്‍ കുലീനമായി പരാജയപ്പെടുകയും ചെയ്ത വ്യക്തി

പ്രസിഡന്റ് ബരാക് ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണകാലത്ത് അദ്ദേഹത്തിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടും അദ്ദേഹത്തിന്റെ പരാജയങ്ങള്‍ അവലോകനം ചെയ്തുകൊണ്ടും നൂറുകണക്കിന് ലേഖനങ്ങള്‍ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം വിടവാങ്ങുന്ന സാഹചര്യത്തില്‍, എന്തൊക്കെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്നും നഷ്ടപ്പെടാതിരിക്കുന്നത് എന്നും ഞങ്ങളുടെ കോളം എഴുത്തുകാര്‍ വിശദീകരിക്കുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ചുള്ള അഭിപ്രായം എന്തുതന്നെയായാലും ചില അടയാളങ്ങള്‍ ബാക്കിയാക്കുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ചിലവ്-ആനുകൂല്യങ്ങളുടെ പ്രസിഡന്റ്
വിവിധ സാധ്യതകള്‍ വിലയിരുത്താനുള്ള ബരാക് ഒബാമയുടെ അമ്പരപ്പിക്കുന്ന ശേഷിയാണ് എനിക്ക് വല്ലാതെ നഷ്ടപ്പെടുക. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് പരസ്പരം മത്സരിക്കുന്ന പ്രവര്‍ത്തനഗതികളുടെ ബഹുതല പ്രത്യാഘാതം വിലയിരുത്താനുള്ള ശേഷി. തെളിവുകള്‍ക്കും വസ്തുനിഷ്ടതയ്ക്കും എതിര്‍വാദങ്ങള്‍ക്കുമായി വാശി പിടിച്ചിരുന്ന അദ്ദേഹം ഒരു ചിലവ്-ആനുകൂല്യങ്ങളുടെ പ്രസിഡന്റായിരുന്നു എന്ന് പറയാം.

വന്‍സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിലാണ് വിവിധ സാധ്യതകള്‍ വിലയിരുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി വ്യക്തമായത്. ധീരമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ആഗോള മാന്ദ്യത്തില്‍ നിന്നും അമേരിക്കയെ രക്ഷിച്ചു. എന്നാല്‍ ബാങ്കുകള്‍ ദേശസാത്ക്കരിക്കണമെന്നും ബാങ്കര്‍മാരെ ജയിലില്‍ അടയ്ക്കണമെന്നുമുള്ള ഇടതുപക്ഷത്തിന്റെ മുറവിളികള്‍ അദ്ദേഹം ശാന്തമായി ചെറുത്തു. നിയന്ത്രണത്തിന്റെ മണ്ഡലത്തില്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ എപ്പോഴും ചിലവിനെ കവച്ചുവെക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയം വെറും കണക്കുകളായി മാറും എന്നതുകൊണ്ടായിരുന്നില്ല ഇത്. മറിച്ച് തങ്ങള്‍ ചെയ്യുന്നതിന്റെ മാനുഷിക പരിണിതഫലങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഓരോ ദിവസത്തിലെയും ഓരോ മണിക്കൂറിലും ശ്രദ്ധയുള്ളവരായിരിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

ഇത്തരം ശ്രദ്ധയിലൂടെ യുഎസിലും വിദേശങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് സമ്പന്നരുടെയും ദരിദ്രരുടെയും അതിനിടയില്‍ വരുന്നവരുടെയും ജീവതങ്ങള്‍ ഒബാമ മെച്ചപ്പെടുത്തി. തങ്ങളെ അദ്ദേഹം എത്രത്തോളം സഹായിച്ചു എന്ന് അവര്‍ ഒരിക്കലും തിരിച്ചറിയുന്നില്ലെങ്കില്‍ അത് അപ്രധാനമാണ്; അദ്ദേഹം അതു ചെയ്തു എന്നത് മാത്രമാണ് പ്രധാനം- കാസ് സണ്‍സ്റ്റൈന്‍

അക്കാദമിക സമീപനം
രാജ്യത്തെ ലേഖനമെഴുത്തുകാരും ബരാക് ഒബാമയും തമ്മിലുള്ള പ്രണയബന്ധം ഒരു ഭാഗത്തുനിന്നുള്ള വീക്ഷണങ്ങളുടെയും ഉഗ്രമായ ലജ്ജയുടെയും അതിരുകവിഞ്ഞ പ്രശംസയുടെയും ഒരു ദശാബ്ദം നമുക്ക് സമ്മാനിച്ചു. അടിസ്ഥാനപരമായി അദ്ദേഹം നമ്മളില്‍ ഒരാളായിരുന്നു: സാങ്കേതിക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കടലാസില്‍ നല്ല ആശയങ്ങള്‍ക്ക് രൂപം കൊടുക്കുകയും എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുന്ന ഒരു പുസ്തകപ്പുഴു.

പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വലിയ ശക്തി ഇതായിരുന്നു: തെളിവുകളുടെയും ആദര്‍ശങ്ങളുടെയും ബലത്തില്‍ അദ്ദേഹം തന്റെ ഭരണകൂടത്തെ നയിച്ചു, പ്രധാന വിവാദങ്ങള്‍ ഒന്നുമുണ്ടാകാതെ അതിനെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്തു. ഈ അക്കാദമിക സമീപനമായിരുന്നു അദ്ദേഹത്തിന്റെ വലിയ ന്യൂനതകളില്‍ ഒന്ന്. കാരണം ജനാധിപത്യത്തിന്റെ യന്ത്രം ആശയങ്ങളുടെ പേരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നല്ല. അപവാദങ്ങളെ വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. ഭരണനിര്‍വഹണ നിയമനിര്‍മാണത്തിലേക്ക് ആത്യന്തികമായി പിന്‍മാറിക്കൊണ്ട് അത്തരം വിവാദങ്ങളില്‍ നിന്നും ഒബാമ ഒഴിഞ്ഞുനടന്നു. അദ്ദേഹത്തിന്റെ ഗംഭീര യുക്തികള്‍ അംഗീകരിക്കാത്ത സാധാരണക്കാരുടെ അക്ഷമ കലര്‍ന്ന വെറുപ്പ് ചിലപ്പോഴെങ്കിലും ക്ഷണിച്ചുവരുത്താന്‍ ഇത് കാരണമായി. അതുകൊണ്ടുതന്നെയാണ് ഒബാമ സമീപനം നേടിയെടുത്തതെല്ലാം അഴിച്ചുപണിയാന്‍ പോകുന്ന ഒരു വ്യക്തിക്ക് പ്രസിഡന്റ് പദം അദ്ദേഹത്തിന് കൈമാറേണ്ടി വന്നതും- മെഗാന്‍ മക്ആര്‍ഡില്‍

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ധീരമായ നിലപാട്
തന്റെ മുന്‍ഗാമിയായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ പോലെ ഒബാമയും എതിരാളികളില്‍ മതിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി പേരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് തെറ്റു സംഭവിക്കാന്‍ സാധ്യമല്ലായിരുന്നു. സ്ഥിരമായ ദുശ്ശീലങ്ങളുടെയും പ്രേരണകളുടെയും നിയമവിരുദ്ധത അദ്ദേഹത്തിന് നേരിടേണ്ടി വന്നപ്പോഴും അമാനുഷികമായ എന്തോ ഒന്നും കൂടി അവിടെ ബാക്കിയുണ്ടായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അദ്ദേഹം കോളേജ് കാമ്പസുകളില്‍ ആഴത്തിലും ആവര്‍ത്തിച്ചും സംസാരിച്ചു. നിയമപരമായി ആദ്യ ഭേദഗതി വാദം എന്ന നിലയിലായിരുന്നില്ല അദ്ദേഹം സംസാരിച്ചത്. മറിച്ച്, സ്വതന്ത്ര അന്വേഷണത്തിന്റെയും പ്രായോഗിക ജനാധിപത്യത്തിന്റെയും ആശയങ്ങളോടുള്ള അഭ്യര്‍ത്ഥനകളാണ് അദ്ദേഹം അവതരിപ്പിച്ചത്. തങ്ങള്‍ എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവരില്‍ നിന്നും കേള്‍ക്കാനും പഠിക്കാനും അവരുമായി സംവാദങ്ങളില്‍ ഏര്‍പ്പെടാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ ആരാധിക്കുന്നവരും എതിര്‍ക്കുന്നവരും എല്ലാത്തിലും ഉപരിയായി ഇപ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശവും അതാണ്- വിര്‍ജീനിയ പോസ്ട്രല്‍

സ്വയം ധാര്‍മ്മിക പ്രചോദിതമായ വഞ്ചന
എതിരാളികളുടെ കാഴ്ചപ്പാടിന്റെ ഹാസ്യാനുകരണവും നല്ല വിശ്വാസത്തോടെ ആര്‍ക്കും അദ്ദേഹത്തോട് വിയോജിക്കാം എന്നതിന്റെ നിഷേധവുമാണ് പ്രസിഡന്റ് ഒബാമയുടെ രണ്ട് മുഖമുദ്രകള്‍.

അതുകൊണ്ട് തന്നെ ഒബാമകെയറില്‍ കുറച്ച് പണം കൂടി ചിലവഴിക്കുന്നതില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ റിപ്പബ്ലിക്കന്മാരെ തടയുന്നത് ‘പ്രത്യയശാസ്ത്രവും’ ‘രാഷ്ട്രീയവും’ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ബാള്‍ട്ടിമോറിലെയും മറ്റ് പ്രാന്തവല്‍കൃത ജനസമൂഹങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും ചിലര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

തന്റെ ഇറാന്‍ നയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് നയതന്ത്രം ഇഷ്ടമല്ലെന്ന് അദ്ദേഹം പറയുന്നു. ‘മിക്ക സന്ദര്‍ഭങ്ങളിലും യുഎസ് സൈനീക നടപടികള്‍ മാത്രമല്ല-പ്രാഥമികമോ പോലുമല്ല-നമ്മുടെ നേതൃത്വത്തിന്റെ ഘടകമെന്ന്’ ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാലോ എന്ന മട്ടില്‍ അദ്ദേഹം പറയുന്നു.

‘സര്‍ക്കാര്‍ വഴിമാറി നടക്കുന്നതിലൂടെ മാത്രമേ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയൂ എന്ന പ്രത്യയശാസ്ത്രത്തോട്’ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. നികുതി പിരിവ് ഘടനകള്‍ സര്‍ക്കാര്‍ അഴിച്ചുപണിയുകയും നമുക്കിടയിലെ സമ്പന്നര്‍ക്ക് അത് നല്‍കുകയും ചെയ്താന്‍, അത് നമുക്കെല്ലാം നേട്ടമായി മാറും.’ ഉത്തേജകങ്ങളെ ന്യായീകരിക്കുന്നതിനായി തന്റെ ശ്രമങ്ങളെ അപമാനിക്കാനുള്ള റിപ്പബ്ലിക്കന്മാരുടെ ശ്രമങ്ങളെ കുറിച്ച് അദ്ദേഹം കഥകള്‍ മെനയുന്നു.

ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഈ പ്രസിഡന്റ് പദത്തെ സംബന്ധിച്ച്  ചില കാര്യങ്ങള്‍ എനിക്ക് നഷ്ടപ്പെടും. ഇത്തരത്തിലുള്ള സ്വയം ധാര്‍മ്മികതയില്‍ ഊന്നിയുള്ള വഞ്ചന അത്തരത്തില്‍ ഒന്നായിരിക്കില്ല-രമേഷ് പൊന്നുരു

21-ാം നൂറ്റാണ്ടിലേക്കുള്ള പാലം
’21-ാം നൂറ്റാണ്ടിലേക്കുള്ള പാലം’ ബില്‍ ക്ലിന്റണിന്റെ വാഗ്ദാനമായിരുന്നു. ഒബാമയാണ് അത് നിര്‍മ്മിച്ചത്. ആരോഗ്യശുശ്രൂഷ കണ്ടുപിടിച്ച ശേഷം പൊതുജനാരോഗ്യത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റം പോലെയുള്ള നയങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അമേരിക്കയുടെ വിശാലവും അടര്‍ന്നുവീഴാറായതുമായ വാഗ്ദാനങ്ങളും യുഎസ് സ്വഭാവസവിശേഷതയിലുമുള്ള അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയെ കൂട്ടുപിടിച്ചുകൊണ്ട് സൂക്ഷ്മമായും ആനുഷംഗികമായുമാണ് അദ്ദേഹം അത് കെട്ടിപ്പൊക്കിയത്.

അവരുടെ ത്യാഗത്തിന്റെ ബാഹ്യശോഭ മങ്ങുന്നതിന് മുമ്പ് ഒഴിവാക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലേക്ക് ഒബാമ അമേരിക്കയുടെ ചരിത്രത്തിന്റെ വ്യാപ്തി കൂട്ടി. അപൂര്‍ണത നിറഞ്ഞ അമേരിക്കന്‍ വര്‍ത്തമാനകാലത്തെ അദ്ദേഹം നല്ല നാളെയ്ക്കുള്ള പ്രാരംഭമാക്കി മാറ്റി. കുറഞ്ഞ വര്‍ദ്ധനകളിലൂടെയാണെങ്കില്‍ പോലും ഒരു പൂര്‍ണ ഐക്യം കെട്ടിപ്പടുക്കാനുള്ള ക്ഷമയാണ് ഇനി ആവശ്യം.

ട്രംപിന്റെ പ്രതികരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ ആദര്‍ശ അമേരിക്കയ്ക്ക് കോട്ടം സംഭവിച്ചേക്കും എന്ന് വേണം അനുമാനിക്കാന്‍. പക്ഷെ അത് നശിപ്പിക്കാനാവില്ല. ഒബാമ ഒരു പാലം പണിഞ്ഞപ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അതുവഴി സഞ്ചരിച്ചുവെന്ന് കോണ്‍ഗ്രസിലുള്ള ഒബാമ കെയര്‍ വിമര്‍ശകര്‍ ഇപ്പോള്‍ പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു- ഫ്രാന്‍സിസ് വില്‍കിന്‍സണ്‍

റഷ്യയുടെ അജ്ഞത വിജയിക്കുന്നു
ഞാന്‍ വെറുക്കുന്ന ആള്‍ക്കാര്‍ അദ്ദേഹത്തെ വെറുക്കുന്നു എന്നുള്ളതിനാലാണ് ഞാന്‍ ഒബാമയെ ഇഷ്ടപ്പെടുന്നത്. പ്രസിഡന്റിന്റെ ജന്മദിനത്തില്‍, വായില്‍ ഒരു വാഴപ്പഴവും തിരുകിക്കൊണ്ട് മോസ്‌കോയിലെ യുഎസ് എംബസിയുടെ പടികയറിപ്പോകുന്ന അദ്ദേഹത്തിന്റെ ചിത്രം പ്രചരിപ്പിച്ചവരെ ഞാന്‍ വെറുത്തിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരാധകര്‍ ഒബാമയെ പരസ്യമായി നിന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഗോത്രത്തിന് ഇക്കാര്യത്തില്‍ വലിയ സംഭാവനയുണ്ട്. പശ്ചാത്തലത്തില്‍ ഉയര്‍ന്ന വെല്ലുവിളികള്‍ക്കപ്പുറം ഒബാമ വാക്ചാതുരിയോടും രാജതന്ത്രോചിതമായും അനായാസം പെരുമാറി. പക്ഷെ, എന്നിട്ടും പുടിനുമായി നേര്‍ക്കുനേര്‍ വന്ന എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു- ഒബാമയുടെ ഉപരോധം പുടിനെ ഭയപ്പെടുത്താന്‍ പരാജയപ്പെട്ട ഉക്രെയ്‌നില്‍, യുഎസിനെ അനൗപചാരികമായി ഒരു വശത്തേക്ക് ഒതുക്കിയ സിറിയയില്‍, പലരും പറയുന്നത് പോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അത്ര പ്രധാനമാണെങ്കില്‍ യുഎസില്‍ പോലും ഒബാമ പരാജയം രുചിച്ചു. ഒബാമ പിരിയുന്നത് കാണുമ്പോള്‍ എനിക്ക് വിഷമമില്ല–അദ്ദേഹത്തിന്റെ അജ്ഞരായ റഷ്യന്‍ വിമര്‍ശകരെ നാണകെടുത്തുന്നതിന് കൂടുതലൊന്നും ഒബാമയ്ക്ക് ചെയ്യാന്‍ സാധിച്ചില്ല എന്ന കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്.- ലിയോനിഡ് ബെര്‍ഷിഡ്‌സ്‌കി

സിറിയന്‍ വാഗ്ദാനം
2011 ഓഗസ്റ്റ് 18, ഒബാമയുടെ ചരിത്ര നിമിഷമായി ഓര്‍മ്മിക്കപ്പെടും. ഒടുവില്‍ സിറിയയുടെ കാര്യത്തില്‍ ഒരു ധീരമായ തീരുമാനം അദ്ദേഹം കൈക്കൊണ്ടത് അന്നായിരുന്നു. മാസങ്ങളായി സിറിയന്‍ ഏകാധിപതിയെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ടായിരുന്നു. ഒടുക്കം സിറിയന്‍ ഏകാധിപതി സ്ഥാനം ഒഴിയണമെന്ന് ഒബാമ ആവശ്യപ്പെട്ടത് അന്നായിരുന്നു. അദ്ദേഹം ഉപരോധം പ്രഖ്യാപിച്ചു. ‘സ്വന്തം ജനതയെ തടവിലിടുന്നതിനും പീഢിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും’ അദ്ദേഹം ബാഷര്‍ അസാദിനെതിരെ പരസ്യമായി രംഗത്തുവന്നു.

എന്നാല്‍ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ പരിധിയെ കുറിച്ചും ഒബാമ അന്ന് സൂചനകള്‍ നല്‍കിയിരുന്നു. ‘തങ്ങളുടെ പ്രക്ഷോഭത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടാവരുത് എന്ന ശക്തമായ അഭിലാഷം’ സിറിയന്‍ ജനത പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനാധിപത്യ ഭാവിക്കായുള്ള അവരുടെ ആഗ്രഹത്തെ താന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് നമുക്കറിയാം. അട്ടിമറിയുടെ വക്കിലെത്തിയ ജനാധിപത്യ ഉയിര്‍പ്പിനെ അട്ടിമറിക്കാന്‍ അസാദിന് സാധിച്ചിരിക്കുന്നു. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പോരാടുന്നതില്‍ തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യയും ഇറാനും തെളിയിച്ചുകഴിഞ്ഞു. അ\സാദിന്റെ അതിക്രമങ്ങള്‍ക്ക് താന്‍ സാക്ഷിയായിരിക്കുമെങ്കിലും അതിനെ തടുക്കാന്‍ ഒന്നും ചെയ്യില്ലെന്നും ഒബാമയും തെളിയിച്ചുകഴിഞ്ഞു. – എലി ലേക്ക്

ബോംബുകളെ സ്‌നേഹിക്കാന്‍ പഠിക്കുന്നു
ഒബാമ പോകുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ കാപട്യമാണ്. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ഞാനിത് പറയുന്നത്. ഗ്വാണ്ടനാമോ ബേ അടച്ചു പൂട്ടുന്നത് മുതല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നവരുടെ കറങ്ങുന്ന കസേരകള്‍ അടച്ച് പൂട്ടുന്നത് വരെയുള്ള നിരവധി വിഷയങ്ങളില്‍, 2008ലെ ഈ അസാദ്ധ്യ ആദര്‍ശപ്രേമി, തന്റെ ഓഫീസിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുകയും കൂടുതല്‍ മിടുക്കുള്ളതും പ്രായോഗികവുമായ തീരുമാനങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. ദേശീയ സുരക്ഷയോട് അസാധാരണ താല്‍പര്യമുള്ള ആളെന്ന നിലയില്‍, യുഎസ് ആണവ ആയുധശേഖരങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള ഒരു ട്രില്യണ്‍ ഡോളറിന്റെ പദ്ധതി അദ്ദേഹം ആരംഭിച്ചത് എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു. ഇതിനായി സ്വീകരിച്ച എല്ലാ നടപടികളോടും എനിക്ക് യോജിപ്പില്ല. ഉദാഹരണത്തിന്, ശീതയുദ്ധ കാലത്തുണ്ടായിരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പുതുക്കിപ്പണിയേണ്ട ആവശ്യം ഇപ്പോഴില്ല. ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള തന്റെ നിഷ്‌കളങ്ക കാഴ്ചപ്പാടിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച നവ്യചേതസോടെ അധികാരത്തിലെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം വിസ്മയാവഹമായ തിരിച്ചുപോക്കായിരുന്നു. നിര്‍വ്യാപന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതൊരു തിരിച്ചടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ന്യായയുക്തമായ തീരുമാനത്തിന്റെ വിജയമായിരുന്നു അത്.- ടോബിന്‍ ഹാര്‍ഷ

‘അദ്ദേഹം പ്രശ്‌നങ്ങളെ വീക്ഷണത്തിന്റെ പരിധിയില്‍ നിറുത്തി’
വര്‍ത്തമാനകാലത്തെ കുറിച്ച് അദ്ദേഹം അത്ര ആകുലപ്പെട്ടില്ല. അങ്ങനെയാണ് ഞാന്‍ ഒബാമയെ ഓര്‍ക്കുക. അദ്ദേഹത്തിന്റെ ലോക വീക്ഷണത്തില്‍, 2009ന്റെ തുടക്കം ഓഹരികള്‍ വാങ്ങാനുള്ള നല്ല സമയമായിരുന്നു: ലോകം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്നു, പക്ഷെ അതില്‍ നിന്നും മോചനം നേടുമെന്ന് അദ്ദേഹം (ശരിയായി) പ്രതീക്ഷിച്ചിരുന്നു. ആ വര്‍ഷം അവസാനം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയായിരുന്നപ്പോള്‍, ഭൂരിപക്ഷം വോട്ടര്‍മാരും ഒരു അടിയന്തിര പ്രശ്‌നമായി കാണാതിരുന്ന, അമേരിക്കന്‍ ജനതയുടെ ദീര്‍ഘകാല നിക്ഷേപമായ ആരോഗ്യ ശുശ്രൂഷ പദ്ധതി വ്യാപിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കൃത്യമായ വീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. 2014 ഒക്ടോബറില്‍, എബോളയുടെ ചില ലക്ഷണങ്ങള്‍ യുഎസില്‍ കണ്ടുതുടങ്ങിയപ്പോള്‍, പരിഭ്രാന്തമായ തലക്കെട്ടുകള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ അദ്ദേഹം വീക്ഷിക്കുകയും ഉന്മാദത്തിന് അടിപ്പെടാതിരിക്കാന്‍ അദ്ദേഹം അമേരിക്കന്‍ ജനതയെ ഉത്ബോധിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദിസ്റ്റുകളെ അദ്ദേഹം കോളേജ് യൂണിയര്‍ ടീം എന്ന് വിശേഷിപ്പിച്ചു. ഈ വീക്ഷണത്തിന്റെ പേരിലാണ് അമേരിക്കക്കാര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നത്. നമുക്കിപ്പോഴുള്ള ലോകത്തിന്റെ ചിലവിലാണെങ്കില്‍ പോലും വരാനിരിക്കുന്ന ലോകം എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നുമുള്ള വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.-കൊണോര്‍ സെന്‍

എന്നെ പോലെയുള്ള ഒരു പ്രസിഡന്റ്
നിരവധി അമേരിക്കക്കാരുടെ മനസില്‍ ബരാക് ഒബാമ എന്ന പേരുള്ള ഒരാളെ ഒരു വിദേശിയായി തോന്നുന്നതെന്ന് എനിക്ക് മനസിലാവും. പക്ഷെ എനിക്ക് വളരെ പരിചിതനാണ് അദ്ദേഹം. ആ വ്യക്തിയോടൊപ്പം എനിക്ക് കോളേജില്‍ പോകാന്‍ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോടൊപ്പവും (എന്നെക്കാള്‍ രണ്ടു വയസ്സിന് മൂത്തതായിരുന്നു അവര്‍, എനിക്കവരെ പരിചയവുമില്ലായിരുന്നു), അദ്ദേഹത്തോടൊപ്പം നിയമവിദ്യാലയത്തില്‍ പോയ നിരവധി പേരോടൊപ്പവും ഞാന്‍ കോളേജില്‍ പഠിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മളില്‍ ഒരാളായിരുന്നു അദ്ദേഹം. നമ്മളില്‍ ഒന്ന് എന്നാല്‍, ബേബി ബൂമിന്റെ (രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ഹൃസ്വകാല സാമ്പത്തിക വളര്‍ച്ച, 1946-1964) അവസാനഘട്ടത്തിലുള്ളവരും ജന്‍-എക്‌സ് പാരമ്പര്യത്തിന്റെ തുടക്കത്തിലുള്ളവരും ഹൃദ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരും സാങ്കേതികവൈദഗ്ധ്യത്തോടെ രാഷ്ട്രീയം പഠിച്ചവരും നടന്നുപോകാവുന്ന ഒരു പ്രദേശത്ത് സാധനങ്ങള്‍ പണം കൈമാറ്റം ചെയ്യുന്നവരും (ഒബാമ വളരെ ബുദ്ധിപൂര്‍വം എട്ടുവര്‍ഷത്തേക്ക് അത്തരം ഒരു ജീവിതത്തില്‍ നിന്നും മാറിനിന്നു) സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് അമിത ഉത്കണ്ഠയുള്ളവരുമായ അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധി. പൊതുവില്‍ നമ്മള്‍ നല്ല മനുഷ്യരാണ്. ദേശാഭിമാനികളും പൗരബോധമുള്ളവരും നികുതി അടയ്ക്കുന്നവരും ലോഹവും പ്ലാസിറ്റിക്കും കടലാസും തിരിച്ചറിയാന്‍ സാധിക്കുന്നതരത്തില്‍ വിവരവുമുള്ളവരുമായ നല്ല മനുഷ്യരാണ് നമ്മള്‍. പക്ഷെ നമ്മള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യരാണോ എന്ന കാര്യത്തില്‍ എനിക്ക് മുമ്പെങ്ങുമില്ലാത്ത വിധം സംശയമുണ്ട്. – ജസ്റ്റിന്‍ ഫോക്‌സ്

യോഗ്യനായ കാര്യസ്ഥന്‍
എന്റെ ജീവിതകാലത്തെ ഏറ്റവും മഹാനായ പ്രസിഡന്റാണ് ഒബാമ. അതൊരു നാടകീയമായ അവകാശവാദമാണെന്ന് എനിക്കറിയാം. പക്ഷെ വസ്തുതകള്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അദ്ദേഹം നമ്മെ നയിക്കുകയും വായ്പകളുടെയും താല്‍കാലിക കമ്മികളുടെയും കാര്യത്തില്‍ ജനപ്രിയമല്ലാത്ത ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. അദ്ദേഹം വിവേചനരഹിതമായ ധനനിയന്ത്രണങ്ങളും ആരോഗ്യ ശുശ്രൂഷ പരിഷ്‌കാരങ്ങളും നടപ്പിലാക്കി. അവയൊക്കെ പ്രശ്‌നാധിഷ്ടിതമായിരുന്നെങ്കിലും മുന്‍പ് സ്വീകരിച്ചിരുന്ന നടപടികളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് സംഭവിച്ച യുഎസിന്റെ അഭിമാനവീഴ്ച അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം ഒസാമ ബിന്‍ ലാദനെ വധിക്കുകയും ഇറാഖ് യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. പോലീസ് പരിഷ്‌കാരങ്ങളിലും മരിജുവാന കുറ്റവിമുക്തമാക്കുന്നതിലും അദ്ദേഹം പുരോഗമനപരമായ സാമൂഹിക മാറ്റങ്ങള്‍ക്കായി വാദിച്ചു. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കൊക്കെ അപ്പുറം അമേരിക്കന്‍ പുരോഗമന വാദത്തിന് ഒരു പുതിയ ദിശ നിര്‍വചിക്കുന്നതിനും താരതമ്യ ശക്തിയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ച പരിഹരിക്കുന്നതിനും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിലേക്ക് നയിച്ച മടുപ്പിന്റെയും രോക്ഷത്തിന്റെയും പ്രളയത്തെ തടക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യം എന്നെ സംബന്ധിച്ചിടത്തോളം ഒരു ശൂന്യത സൃഷ്ടിക്കും, പക്ഷെ, ഒബാമ കാലഘട്ടത്തിനപ്പുറത്തേക്ക് പോകാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു.-നോവ സ്മിത്ത്

കൊല്ലുന്ന വികാരരാഹിത്യം
അദ്ദേഹത്തിന്റെ തമാശകള്‍ എനിക്ക് നഷ്ടപ്പെടും. എബ്രഹാം ലിങ്കണെ പോലെ ഒബാമയ്ക്കും നല്ല തമാശകള്‍ പറയാനറിയാമായിരുന്നു. എന്നാല്‍, സ്വയം പരിഹാസത്തില്‍ ഊന്നിയതായിരുന്ന ലിങ്കണിന്റെ തമാശകളെങ്കില്‍, കൃത്യമാര്‍ന്ന സമയത്തിന്റെയും വികാരരാഹിത്യം പ്രകടിപ്പിക്കുന്നതിന്റെയും അദ്ദേഹം സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ നിന്നും സ്വയം അകന്നു നില്‍കുന്നതിന്റെ ഉപാധികളായിരുന്നു ഒബാമയ്ക്ക് ഹാസ്യം. ചില സമയത്ത് ഇത് അതിബൗദ്ധികവും കടുത്ത വിരക്തതയുള്ളതുമായി അനുഭവപ്പെടും. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ അതിന് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. അത്യധികം ഇരുണ്ടതും ഗൗരവപൂര്‍ണവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമ്പോഴാണ് ഒബാമ കൂടുതല്‍ ആകര്‍ഷണീയത കൈവരിക്കുന്നത്. 2011 ല്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ അത്താഴ വിരുന്ന് നടക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് ഒബാമ ബിന്‍ ലാദനെ വധിക്കാന്‍ അദ്ദേഹം ഉത്തരവിട്ടത് ഇത്തരം ഒരു സന്ദര്‍ഭമാണ്. ഗാംഭീര്യത്തിന്റെയും ചാപല്യത്തിന്റെയും വിരോധാഭാസ മിശ്രിതത്തെ അദ്ദേഹത്തിന്റെ പ്രൃകൃതീയാതീത സ്വയം-നിയന്ത്രണ ശക്തികളാണ് നിയന്ത്രിക്കുന്നത്. ഇതിനകം പ്രശസ്തമായി കഴിഞ്ഞ ആ അത്താഴവിരുന്നില്‍ ഒബാമ നിര്‍വഹിച്ച ആ ഹാസ്യാത്മക പ്രഹരത്തിന് ശേഷം, ആവേശഭരിതനും ഉപരിപ്ലവകാരിയും അത്ര തന്നെ തമാശക്കാരുമല്ലാത്ത പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുത്ത് അധികം താമസിയാതെ എന്താണ് നഷ്ടമായതെന്ന് നമ്മള്‍ തിരിച്ചറിയും. –സ്റ്റീഫന്‍ മിഹ്ം

നയവ്യതിയാനങ്ങളിലെ വ്യക്തത
രാഷ്ട്രീയക്കാരെ ശ്രവിക്കുക എന്ന തൊഴില്‍പരമായ ബാധ്യതയുള്ള ആളെന്ന നിലയില്‍ ഗൗരവമുള്ള നയപരമായ ചോദ്യങ്ങളെ കുറിച്ച് മുന്‍കൂട്ടി തയ്യാറെടുപ്പില്ലാതെ സംസാരിക്കാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ അപൂര്‍വ ശേഷിയെയാണ് ഞാന്‍ വിലമതിക്കുന്നത്. കഴിഞ്ഞ അഞ്ച് പ്രസിഡന്റുമാരില്‍ ഒബാമയും ബില്‍ ക്ലിന്റണും ജോര്‍ജ്ജ് ഡബ്ല്യു ബുഷും മാത്രമാണ് ഇത് സ്ഥിരമായി ചെയ്തിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയുമായുള്ള ബുഷിന്റെ അത്യപൂര്‍വ ബന്ധം നിമിത്തം ആരും അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. ട്രംപ് എന്തായാലും ഇത് ചെയ്യില്ല. തന്റെ നയവ്യതിയാനങ്ങളെ കുറിച്ച് ഒബാമയുടെ ആവര്‍ത്തിച്ചുള്ള വിശദീകരണങ്ങള്‍ രോഷം ജനിപ്പിക്കുന്നതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പലപ്പോഴും അദ്ദേഹം അവിവേകിയാണെന്ന് സൂചിപ്പിക്കാനോ അല്ലെങ്കില്‍ പൂര്‍ണമായി അവകാശപ്പെടാനോ (ടെലിപ്രോംറ്റര്‍ തമാശകളിലോ അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതയുടെ തെളിവുകള്‍ ആവശ്യപ്പെടുമ്പോഴോ) റിപ്പബ്ലിക്കന്മാരെ ഇത് പലപ്പോഴും പ്രേരിപ്പിക്കുകയും ചെയ്തു. നയങ്ങളെ കുറിച്ച് അനുപൂരകമായി സംസാരിക്കാനുള്ള കഴിവ് ഒരു പ്രസിഡന്റ് വളര്‍ത്തിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നല്ല: ഇത് ചെയ്തിട്ടും പരാജയപ്പെട്ട പ്രസിഡന്റുമാരായിരുന്നു ജിമ്മി കാര്‍ട്ടറും റിച്ചാഡ് നിക്‌സണും. പക്ഷെ എന്തൊക്കെ പറഞ്ഞാലും അത് നല്ലതാണ്. അതാണ് എനിക്ക് നഷ്ടപ്പെടാന്‍ പോവുന്നത്.- ജോനാഥന്‍ ബേണ്‍സ്‌റ്റൈന്‍.

ട്രംപിനോടുള്ള അസഹിഷ്ണുത
ഫ്രഞ്ച് വിപ്ലവത്തിനെകുറിച്ച് ചോദിച്ചപ്പോഴൊക്കെ ചൗ എന്‍ലായി ആവര്‍ത്തിച്ചിരുന്ന ഒരു വാചകം ഓര്‍മയുണ്ടോ? ‘വിലയിരുത്താന്‍ സമയമായിട്ടില്ല.’

അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും ഒബാമയുടെ പാരമ്പര്യം നിശ്ചയിക്കപ്പെടുക എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ട്രംപിന്റെ വിദേശനയത്തിലൂടെ ലോക വേദിയിലുള്ള, അമേരിക്കയുടെ പങ്ക് ഒലിച്ചുപോവുന്ന പ്രവണത തുടരുകയാണെങ്കില്‍ ബുഷ്-ഒബാമ-ട്രംപ് എന്ന ഒരു ആഖ്യാന വൃത്തം പൂര്‍ത്തിയാവും. രണ്ടാം ഇറാഖ് യുദ്ധത്തിന്‌റെ പരാജയത്തോടെ ആരംഭിച്ച അമേരിക്കന്‍ ആഗോള സ്വാധീനം ഇടിയുകയും ചെയ്യും. എന്നാല്‍ ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള അമേരിക്കയുടെ സ്വാധീനം എങ്ങനെയെങ്കിലും പുനഃരുജ്ജീവിപ്പിക്കുകയാണെങ്കില്‍ ഒബാമയുടെ ഭാഗിക പിന്‍മാറ്റം അത്ര പ്രസക്തമല്ലാതാവുകയും അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗ പ്രസിഡന്റ് എന്ന അദ്ദേഹത്തിന്റെ പൈതൃകം ഓര്‍ക്കപ്പെടുകയും ചെയ്യും.

തുടര്‍ച്ചയായ സാമ്പത്തിക പുരോഗതിയുടെ വര്‍ഷങ്ങളാണ് ട്രംപ് സമ്മാനിക്കുന്നതെങ്കില്‍ ഒബാമയും ആ കഥയുടെ ഒരു ഭാഗമായി മാറും. ഒരു ദീര്‍ഘ പരിശ്രമത്തിന്റെ ആഖ്യാനമാണ് ഒബാമകെയര്‍ എന്ന് ഞാന്‍ കരുതുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിച്ച വ്യക്തിയായി ഒബാമയെ നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല. ഇത് പക്ഷെ നിരാശാജനകമായിരിക്കും. – ടൈലര്‍ കോവെന്‍

പ്രതിസന്ധി ഒഴിവാക്കപ്പെടുന്നു
ഒബാമയുടെ കരുത്തുറ്റ നേതൃത്വമില്ലായിരുന്നെങ്കില്‍, ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളുടെ ജീവിതത്തെ പൂര്‍ണമായും തകര്‍ക്കുമായിരുന്ന ബഹുവര്‍ഷ മാന്ദ്യത്തെ ഒഴിവാക്കാന്‍ യുഎസിനും ലോകത്തിനും സാധിക്കുമായിരുന്നില്ല എന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിന്റെ സന്തുലിത വിശകലനാത്മക സമീപനത്തോടൊപ്പം അദ്ദേഹത്തിന്റെ ശാന്തതയും അന്തസ്സും ബൌദ്ധികതയും കൂടിച്ചേര്‍ന്നതോടെ, അത് ലോകത്തിന്റെ അസാധാരണ ദ്രവത്വം നേരിടുന്ന ഒരു സമയത്ത് ഒരു സുപ്രധാന നങ്കൂരമായി മാറി. വികസിത രാജ്യങ്ങളെ വ്യക്തമായി പിന്തള്ളിക്കൊണ്ട്, ഒബാമയുടെ സാമ്പത്തിക ഉയിര്‍പ്പിന്റെ കാലത്ത് യുഎസ് സാമ്പത്തിക രംഗം 15 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹം നേടിയെടുത്ത കാര്യങ്ങളിലും അത് എങ്ങനെ നേടിയെടുത്തു എന്ന കാര്യത്തിലുമുള്ള അംഗീകാരം എന്ന നിലയില്‍ വരും ദിനങ്ങളില്‍ അദ്ദേഹത്തിന്റെ പാരമ്പര്യം വളര്‍ന്നുകൊണ്ടേയിരിക്കും. കുറച്ചുകൂടി പ്രശ്‌നരഹിതമായ ഒരു സാമ്പത്തികരംഗവും കുറച്ചുകൂടി പ്രവര്‍ത്തക്ഷമമായ ഒരു കോണ്‍ഗ്രസുമായിരുന്നു അദ്ദേഹത്തിന് ലഭ്യമായിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.-മുഹമ്മദ് എ. എല്‍-എറിയന്‍

അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല
പ്രചാരണത്തിനിടയില്‍ ഇത്രയും കാര്യക്ഷമമായി ആശയവിനിമയം നടത്തിയ ഒരാള്‍ അധികാരത്തിലെത്തിയപ്പോള്‍ അത് തുടരാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിഡന്റ് ബാരക് ഒബായില്‍ നിന്നും വന്ന സന്ദേശങ്ങള്‍ക്ക് ഊര്‍ജ്ജമില്ലായിരുന്നു. സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അമ്പരപ്പിക്കുന്നതാണ്.-ബാരി റിത്തോള്‍ട്സ്

വര്‍ഗ്ഗത്തെ കുറിച്ചുള്ള കൈപ്പേറിയ പാഠങ്ങള്‍
വര്‍ഗ്ഗീയ വിഷയങ്ങളില്‍ വര്‍ണാന്ധനായിരിക്കാന്‍ ഒബാമ ആഗ്രഹിച്ചു. അതില്‍ അദ്ദേഹം വിജയിക്കണമെന്ന് മറ്റ് പലരെയും പോലെ ഞാനും ആഗ്രഹിച്ചു. അമേരിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡന്റായി ഒരു കെനിയന്‍ മുസ്ലീമിന്റെ പുത്രന്‍ തിരഞ്ഞെടുക്കപ്പെട്ടത് ആഗോളതലത്തില്‍ വര്‍ഗ്ഗസമത്വത്തിന്റെ പുതിയ യുഗത്തിന്റെ വിളംബരമായി മാറുമെന്ന് പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടു. അദ്ദേഹത്തന്റെ ആഗ്രഹങ്ങളും നമ്മുടെ പ്രതീക്ഷകളും തകര്‍ക്കപ്പെട്ടു എന്നതാണ് ഒബാമയുടെ രണ്ടാം ഊഴത്തിന്റെ ദുരന്തങ്ങളില്‍ ഒന്ന്.

ഒന്നിന് പുറകെ മറ്റൊന്നായി വന്ന അതിക്രമങ്ങള്‍, അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തിലുള്ള വര്‍ഗ്ഗ അസമത്വ സ്ഥാപനത്തിനെതിരെ പോരാടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. അമേരിക്കന്‍-ആഫ്രിക്കക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സ്ഥലത്ത് 2015ല്‍ ‘അമേസിംഗ് ഗ്രേസ്’ പാടിയതാണ് പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതാണ് വൈരുദ്ധ്യവും നിരാശാജനകവുമായ വസ്തുത.

ദീര്‍ഘവും ഹിംസാത്മകവുമായ വര്‍ണ ബന്ധങ്ങളുടെ ചരിത്രത്തിനെതിരെ പോരാടുകയും എന്നാല്‍ അതില്‍ കുലീനമായി പരാജയപ്പെടുകയും ചെയ്ത വ്യക്തിയെന്ന നിലയിലാവും ഞാന്‍ ഒബാമയെ ഓര്‍ക്കുക. അദ്ദേഹം വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയും വെളുത്തവരുടെ മേല്‍കോയ്മ അംഗീകരിക്കുന്നവരുടെ പ്രതിനിധി അദ്ദേഹത്തിന് പകരക്കാരനായി എത്തുകയും ചെയ്യുമ്പോഴാണ് ഒരു പക്ഷെ, ചരിത്രം എന്തുകൊണ്ടാണ് പിന്മടങ്ങുന്നതെന്ന് നമ്മള്‍ ആലോചിക്കേണ്ടി വരുന്നത്. – പങ്കജ് മിശ്ര

യാഥാര്‍ത്ഥ്യം പ്രസക്തമാവുന്നു
ഭീതിയിലാഴ്ന്ന അമേരിക്ക, ഒസാമയുടെ പേരിനോട് സാമ്യതയുള്ള പേരുള്ള ഒരു കറുത്ത വര്‍ഗ്ഗക്കാരനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമോ എന്ന് 2004ല്‍ ഞാന്‍ സംശയിച്ചിരുന്നു. അവര്‍ അങ്ങനെ ചെയ്തപ്പോള്‍, അമേരിക്കയുടെ ആദര്‍ശങ്ങള്‍ക്കും അടിസ്ഥാന മാന്യതയ്ക്കും കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ആഹ്ളാദിച്ചു. എന്നാല്‍ വലിയ താമസമില്ലാതെ രാഷ്ട്രീയത്തിന്റെ വിരസതയില്‍ തട്ടിത്തടഞ്ഞ് ഒബായുടെ പ്രതീക്ഷയുടെ സാഹസങ്ങള്‍ അസ്തമിക്കുകയും ആരോഗ്യ ശുശ്രൂഷയിലെ സ്വകാര്യ ലാഭത്തെ ഒഴിവാക്കുന്നതിനോ കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനോ അദ്ദേഹത്തിന് അധികമൊന്നും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് അനുയായികളെ പോലും നിരാശരാക്കുകയും ചെയ്തു.

എന്നിരുന്നാലും ദശലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തപ്പെടുന്ന രീതിയില്‍ ഒബാമ കെയര്‍ വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനത്തിലുള്ള പാരീസ് കരാര്‍ അപര്യാപ്തമാണെങ്കിലും, ഇതുവരെ നേടിയെക്കാന്‍ സാധിച്ചതില്‍ ഏറ്റവും മികച്ചതായി അതു മാറി.

യാഥാര്‍ത്ഥ്യം പ്രസക്തമാണെന്നും തന്റെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സഹായിക്കുന്ന തരത്തിലുള്ള നയങ്ങള്‍ സൃഷ്ടിക്കാന്‍ പ്രസിഡന്റുമാര്‍ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്നും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒബാമ ആത്യന്തികമായി ഒരു വീരപുരുഷനാണ്. അദ്ദേഹത്തിന്റെ ആദരണീയ ഉദാഹരണത്തെ നമ്മള്‍ സ്‌നേഹപൂര്‍വം നോക്കിക്കാണുന്ന കാലം വിദൂരമല്ല. – മാര്‍ക്ക് ബുച്ചാനന്‍

മറ്റൊരാള്‍ റൊണാള്‍ഡ് റീഗനാണ്
ഏകദേശം അര നൂറ്റാണ്ട് നീണ്ട എന്റെ വാഷിംഗ്ടണ്‍ ജീവിതത്തിലെ രണ്ട് നിര്‍ണായക പ്രസിഡന്റുമാരില്‍ ഒരാളാണ് ഒബാമ. റൊണാള്‍ഡ് റീഗനാണ് മറ്റെയാള്‍.

രാജ്യം ഏറ്റവും ആവശ്യപ്പെട്ടിരുന്ന സമയത്ത് അദ്ദേഹം അഗാധമായ ഊന്നലോടെ നമുക്ക് മസ്തിഷ്‌കപരമായ ബൌദ്ധികത പ്രദാനം ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയിലെ ചാര്‍ലെസ്റ്റണിലെ ഓര്‍മ പ്രാര്‍ത്ഥനയില്‍ അദ്ദേഹം ‘അമേസിംഗ് ഗ്രേസ്’ പാടിയത് ഒരു വൈകാരിക കാഴ്ചയാണെങ്കിലും. ഒരു തലമുറയിലെ യുവ വോട്ടര്‍മാരെയും വര്‍ണ ജനവിഭാഗങ്ങളെയും പ്രചോദിപ്പിച്ച ഒരു വ്യക്തിത്വത്തിന്റെ നൈസര്‍ഗിക അവബോധത്തില്‍ ഊന്നിയതായിരുന്നു ഈ രണ്ട് ശക്തികളും. പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വ്യക്തിപരമായി അനുകരിക്കാവുന്ന ഒരു മാതൃകയാവുകയും സാമ്പത്തികരംഗത്തെ രക്ഷിച്ചെടുക്കുയും ദശലക്ഷങ്ങള്‍ക്ക് ആരോഗ്യ ശുശ്രൂഷ നല്‍കിയ സത്യസന്ധമായ ഒരു ഭരണത്തെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദേശീയ സുരക്ഷ നയത്തിന്റെ ഒരു ഭാഗം നിഷ്‌ക്രിയവും സിറിയയെ സംബന്ധിച്ച ചുവന്നവര ദുരന്തപൂര്‍ണവുമായിരുന്നു. കോണ്‍ഗ്രസുമായി അദ്ദേഹം അമിത അകലം പാലിക്കുന്നതായി എന്നെ പോലുള്ള വിമര്‍ശകര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, പഴയ ലിന്റണ്‍ ജോണ്‍സണ്‍ രീതിയിലുള്ള അനുനയരീതികള്‍ ഇപ്പോള്‍ അസാധ്യമാണ്. അരനൂറ്റാണ്ടിന് ശേഷം, നമ്മടെ പേരക്കിടാങ്ങള്‍ക്കൊപ്പം നമ്മുടെ പേരക്കിടങ്ങള്‍ കൊണ്ടാടുന്ന അപൂര്‍വം പ്രസിഡന്റുമാരില്‍ ഒരാളായിരിക്കും അദ്ദേഹം. – ആല്‍ബര്‍ട്ട് ആര്‍ ഹണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍