UPDATES

ബാർകോഴ; ബിജു രമേശ് ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍  ബിജു രമേശ് ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ബിജു മൊഴി നൽകുക.  ജോസ് കെ. മാണിയുടെ സംഭാഷണമടങ്ങിയ ഹാർഡ് ഡിസ്കും ബിജു മജിസ്ട്രേറ്റിന് സമർപ്പിക്കും.

 മാധ്യമങ്ങള്‍വഴി പുറത്തുവിട്ട ശബ്ദ രേഖയും കോടതിയിൽ സമർപ്പിക്കും.  കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കും. കൂടാതെ ഇതുവരെ പുറത്ത് വെളിപ്പെടുത്താതിരുന്ന ചില വിവരങ്ങളും കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുമെന്നും ബിജു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍