UPDATES

ബാര്‍ കോഴ; മൂന്ന് മന്ത്രിമാര്‍ക്കെതിരെക്കൂടി അന്വേഷണം വേണമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേസില്‍ മൂന്നു മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു വി.എസ്. വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി. രമേശ് ചെന്നിത്തല, കെ. ബാബു. വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മൂന്ന് മന്ത്രിമാര്‍ക്കും ബാര്‍ വിഷയത്തില്‍ കോഴ നല്‍കി എന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശ് പുറത്ത് വിട്ടിരുന്നു. ഇവര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വിഎസും വ്യക്തമാക്കിയിരുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍