UPDATES

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മലക്കം മറിയുന്നു; ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ല

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണിക്കെതിരെയുള്ള അന്വേഷണത്തില്‍ വിജിലന്‍സ് മലക്കം മറിയുന്നു. മാണിക്കെതിരെ നേരിട്ട് തെളിവുകളില്ലെന്നും ശബ്ദരേഖ തെളിവായി സ്വീകരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് വിജിലന്‍സ്. ഇത് സംബന്ധിച്ച് നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് വിജിലന്‍സ് സംഘം.

കേസില്‍ അടുത്തമാസം ആദ്യത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്. കേസില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സര്‍ക്കാരിന്റെ അബ്കാരി നയവുമായി ബന്ധപ്പെട്ട് കോഴയ്ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു. കൂടാതെ പണെം നല്‍കിയതിനും വാങ്ങിയതിനുമുള്ള തെളിവും കണ്ടെത്തിയിരുന്നു. ബാറുടമകളുടെ മിനിറ്റ്‌സിലെ തെളിവുകള്‍ക്ക് പുറമെ പണം നല്‍കുന്നതിന് ദൃക്‌സാക്ഷിയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ വിവരങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് മാണിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അട്ടിമറിക്കുന്നതിന് വിജിന്‍സ് ശ്രമം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍