UPDATES

കായികം

കാറ്റലോണിയ വന്നാല്‍ ലാ ലിഗ വിടുന്നതിനെ പറ്റി ആലോചിക്കാം; ഇപ്പോള്‍ ആ സാഹചര്യമില്ലെന്ന് പ്രസിഡന്റ് ബാര്‍ടോമു (വീഡിയോ)

ബാഴ്‌സലോണ തലസ്ഥാനമായി സ്‌പെയിനില്‍ നിന്ന് വിഘടിച്ച്, പ്രത്യേക കാറ്റലോണിയ രാജ്യം രൂപീകരിക്കുന്നതിന് അനുകൂലമായി ഹിതപരിശോധനാ ഫലം ഇന്നലെ വന്നിരുന്നു. അതേസമയം ജനഹിത പരിശോധന നിയമവിരുദ്ധമാണ് എന്നാണ് ഗവണ്‍മെന്റിന്‍റെ നിലപാട്.

കാറ്റലോണിയ പ്രത്യേക രാജ്യം നിലവില്‍ വരുകയാണെങ്കില്‍ സ്പാനിഷ് ലീഗായ ലാ ലിഗ വിടുന്നതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് മരിയ ബാര്‍ടോമു. ബാഴ്‌സലോണ തലസ്ഥാനമായി സ്‌പെയിനില്‍ നിന്ന് വിഘടിച്ച്, പ്രത്യേക കാറ്റലോണിയ രാജ്യം രൂപീകരിക്കുന്നതിന് അനുകൂലമായി ഹിതപരിശോധനാ ഫലം ഇന്നലെ വന്നിരുന്നു. അതേസമയം ജനഹിത പരിശോധന നിയമവിരുദ്ധമാണ് എന്നാണ് ഗവണ്‍മെന്റിന്‍റെ നിലപാട്.

രാജ്യത്തിന്‍റെ വരുമാനത്തില്‍ ഭൂരിഭാഗം പങ്കും വരുന്നത് ബാഴ്‌സലോണ അടക്കമുള്ള കാറ്റലോണിയന്‍ മേഖലയില്‍ നിന്നാണ്. കാറ്റലോണിയയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ളപ്പോള്‍ തന്നെ സ്‌പെയിനില്‍ നിന്ന് വേറിട്ട പ്രത്യേകരാജ്യം വേണമെന്ന ആവശ്യം അംഗീകരിക്കാന്‍ സ്പാനിഷ് ഗവണ്‍മെന്റ് തയ്യാറാകാത്തതും അതുകൊണ്ട് തന്നെ. ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഏറ്റവും താരനിബിഡവും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്ലബുകളില്‍ ഒന്നുമാണ് ബാഴ്സ എന്നും അറിയപ്പെടുന്ന എഫ് സി ബാഴ്സലോണ. സ്പാനിഷ് ഭരണഘടനാ കോടതി ഹിതപരിശോധനക്ക് അനുമതി നിഷേധിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍