UPDATES

കായികം

മെസിയെ വിമര്‍ശിച്ച ക്ലബ് ഡയറക്ടര്‍ക്കതിരെ ബാഴ്സലോണയുടെ അച്ചടക്ക നടപടി

പെരെ ഗ്രാറ്റക്കോസിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു

സൂപ്പര്‍താരം ലയണല്‍ മെസിയെ പരസ്യമായി വിമര്‍ശിച്ച ക്ലബ് ഡയറക്ടര്‍ക്കതിരെ ബാഴ്സലോണയുടെ അച്ചടക്ക നടപടി. നടപടിയുടെ ഭാഗമായി ബാഴ്സലോണയുടെ ഡയറക്ടര്‍ ഓഫ് ഇന്‍സ്റ്റിറ്റിയൂഷണല്‍ റിലേഷന്‍സ് സ്ഥാനം വഹിച്ചിരുന്ന പെരെ ഗ്രാറ്റക്കോസിനെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും ചെയ്തു.

കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റില്‍ അത്ലറ്റിക്കോയ്ക്കെതിരെ നേടിയ പ്രീക്വാര്‍ട്ടര്‍ വിജയത്തിന് കാറണം മെസി മാത്രമായിരുന്നില്ലെന്നും ആന്ദ്രെ ഇനിയേസ്റ്റയും നെയ്മറും ഇല്ലെങ്കില്‍ മെസ്സി ഇന്നത്തെപോലെ നല്ലൊരു കളിക്കാരനാവുമായിരുന്നില്ലെന്നും പെരെ പരസ്യമായി പറഞ്ഞതാണ് ക്ലബിനെ ചൊടിപ്പിച്ചത്. പതിമൂന്നാം വയസ്സ് മുതല്‍ ബാഴ്സയില്‍ കളിച്ചു വരുന്ന മെസി, വെറെ ഒരു ക്ലബിനു വേണ്ടിയും ബൂട്ടണിഞ്ഞിട്ടില്ല.

പക്ഷെ ബാഴ്സയുമായി 2018-വരെ കരാറുള്ള മെസി ഈ കരാര്‍ പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തില്‍ ക്ലബിന്റെ ഉന്നതതലത്തില്‍ നിന്ന് ഇത്തരത്തില്‍ പ്രതികരണം വന്നാല്‍ താരം വിട്ടുപോകുമോയെന്നും ബാഴ്‌സ കരുതിയായിരിക്കും പെരെയ്‌ക്കെതിരെ നടപടിയെടുത്തത്.

മെസി ടീമിന് വിലപ്പെട്ട ഒരു കളിക്കാരനാണെങ്കിലും അതുപോലെ തന്നെ പ്രാധാന്യമുള്ളവരാണ് ലൂയിസ് സുവാരസും ജെറാഡ് പിക്കെയുമെല്ലാം. ഇവരും കൂടി കളിച്ചാണ് ടീം അത്ലറ്റിക്കോയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ചതെന്നും പെരെ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍