UPDATES

കായികം

ലയണല്‍ മെസിക്ക് പിന്‍ഗാമി ബാഴ്‌സയില്‍ നിന്നു തന്നെ

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെയുള്ള സോളോ ഗോളാണ് സ്പാനിഷുകാരനായ ജോര്‍ദി ബൗലയെ ഇപ്പോള്‍ താരമാക്കിയിരിക്കുന്നത്

ബാഴ്‌സിലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പിന്‍ഗാമി സ്വന്തം ക്ലബില്‍ നിന്ന് വളര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് 17-കാരനായ ജോര്‍ദി ബൗല നേടിയ ഗോളാണ് ഇപ്പോള്‍ ബാഴ്‌സയുടെ ഈ ജൂനീയര്‍ താരത്തെ മെസിയുമായി താരത്മ്യം ചെയ്തിരിക്കുന്നത്. യുവേഫ യൂത്ത് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെയായിരുന്നു സ്പാനിഷുകാരനായ ബൗലയുടെ സോളോ ഗോള്‍ പിറന്നത്.

മൈതാന മധ്യത്തില്‍ നിന്നും സഹകളിക്കാരന്‍ നല്‍കിയ പാസുമായി വലതു ഭാഗത്ത് നിന്നും കുതിച്ച ബൗല എതിര്‍ ടീമിന്റെ മൂന്ന് പ്രതിരോധ താരങ്ങളെയും വെട്ടിച്ച് അവസാനം ഗോളിയെ കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍ എത്തിച്ചത് കണ്ണ് ചി്മ്മുന്ന വേഗതിലായിരുന്നു. സോളോ ഗോളുകള്‍ക്ക് പേരു കേട്ട് മെസിയുടെ ശൈലിയുമായി വളരെയധികം സാമ്യമുള്ള രീതിയിലായിരുന്നു ബൗലയുടെ പ്രകടനം.

2016 പകുതി മുതല്‍ ബാഴ്സ ടീമിനൊപ്പമുള്ള ബൗല സ്പെയ്ന്‍ അണ്ടര്‍-19 ടീമിലെയും അംഗമാണ്. മത്സരത്തില്‍ ബാഴ്‌സ. കാര്‍ലോസ് പെരെസ്, അബെല്‍ റുയിസ്, സിയുന്‍ഗൂ ലീ എന്നിവരുടെ കൂടി ഗോള്‍ മികവില്‍ ബൊറൂസിയയെ 4-1ന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍