UPDATES

വിദേശം

ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലുസ്‌കോണിക്ക് നേരെ മുല കാട്ടി യുവതിയുടെ പ്രതിഷേധം

കടുത്ത കുടിയേറ്റ വിരുദ്ധ പ്രചാരണവും നിയോ ഫാഷിസ്റ്റുകളുടെ പ്രചാരണവും ഒക്കെയാണ് പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടി നടത്തുന്നത്.

ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്ക് നേരെ പോളിംഗ് ബൂത്തില്‍ യുവതി പ്രതിഷേധിച്ചത് തന്റെ അരയ്ക്ക് മുകളിലേയ്ക്ക് നഗ്നയായാണ്. ലൈംഗിക അരാജകത്വത്തിനും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ പേരിലും നിരവധി ആരോപണങ്ങള്‍ നേരിടുകയും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് സില്‍വിയോ ബെര്‍ലുസ്‌കോണി. ബെര്‍ലുസ്‌കോണി, നിങ്ങളുടെ സമയം തീര്‍ന്നിരിക്കുന്നും എന്ന് നെഞ്ചിലും മുലകളിലും വയറിലുമായി യുവതി എഴുതിവച്ചിരുന്നു. പിന്‍ഭാഗത്ത് ഫെമന്‍ എന്ന് എഴുതിയിരുന്നു (ഉക്രൈനിലെ റാഡിക്കല്‍ ഫെമിനിസ്റ്റ് ഗ്രൂപ്പാണ് ഫെമന്‍)
വോട്ട് ചെയ്ത് ഇറങ്ങാന്‍ നേരത്താണ് സമീപത്തുള്ള മേശപ്പുറത്ത് ചാടിക്കയറി നിന്ന് യുവതി ബെര്‍ലുസ്‌കോണിക്കെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ബെര്‍ലുസ്‌കോണി ഉടന്‍ റൂമില്‍ നിന്ന് പുറത്തേയ്ക്ക് കടന്നു. യുവതിയെ പൊലീസ് ഇവിടെ നിന്ന് നീക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഇറ്റലി വലിയ കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും നില്‍ക്കുന്ന സമയത്ത് ബെര്‍ലുസ്‌കോണിക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് – 2011ല്‍. നികുതി വെട്ടിപ്പ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ള ബെര്‍ലുസ്‌കോണിക്ക് ഒരു വര്‍ഷത്തേയ്ക്ക് കൂടി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും. എന്നാല്‍ ബെര്‍ലുസ്‌കോണി തന്നെയാണ് ഇപ്പോളും ഫോര്‍സ ഇറ്റാലിയ പാര്‍ട്ടിയുടെ പ്രസിഡന്റ്. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം മധ്യ വലതുപക്ഷ കക്ഷിയായ ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് നിലവില്‍ വരാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

കടുത്ത കുടിയേറ്റ വിരുദ്ധ പ്രചാരണവും നിയോ ഫാഷിസ്റ്റുകളുടെ പ്രചാരണവും ഒക്കെയാണ് പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടി നടത്തുന്നത്. കഴിഞ്ഞ മാസം ആറ് ആഫ്രിക്കന്‍ വംശജരെ വലതുപക്ഷ വംശവെറിയന്മാരായ തീവ്രവാദികള്‍ വെടിവച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നിലവിലെ ഗവണ്‍മെന്റിനെതിരെ കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള ശക്തമായ ജനിവികാരവുമെല്ലാം ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടി മുതലെടുക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. എന്തായാലും നീണ്ട ക്യൂ ആണ് ഇറ്റലിയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനിലുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍