1999ലെ കാര്‍ഗില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബര്‍ക്ക ദത്ത് ശ്രദ്ധിക്കപ്പെട്ടത്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് എന്‍ഡിടിവിയിലെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പദവി രാജിവച്ചു. എന്‍ഡിടിവി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ സ്വന്തം സ്ഥാപനം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ക്കയുടെ രാജിയെന്ന് പറയുന്നു. നീണ്ടകാലത്തെ സേവനത്തിന് ബര്‍ക്കയ്ക്ക് അഭിനന്ദനം അറിയിച്ച എന്‍ഡിടിവി എല്ലാ ഭാവുകങ്ങളും നേര്‍ന്നിട്ടുമുണ്ട്.
1995ല്‍ പഠനം പൂര്‍ത്തിയാക്കി ബര്‍ക്ക എന്‍ഡിടിവിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എന്‍ഡിടിവിയില്‍ ബര്‍ക്കയുടെ 21 വര്‍ഷങ്ങള്‍ ക്രിയാത്മകവും സ്ഥാപനത്തിനൊപ്പം വളര്‍ച്ച കൈവരിക്കുന്നതുമായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബര്‍ക്ക ദത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് പത്മശ്രീ ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി. അതേസമയം വിവാദമായ റാഡിയ ടേപ്പില്‍ ഇവരുടെ പേരും ഉള്‍പ്പെട്ടതോടെ എന്‍ഡിടിവിയുമായുള്ള ദത്തിന്റെ ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരുന്നു.