UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ്തറിലെ വിവാദ ഡിഐജി കല്ലൂരിക്ക് സര്‍ക്കാരിന്റെ നിര്‍ബന്ധിത അവധി

വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ലൈംഗി പീഡന കേസുകളിലും മര്‍ദ്ദന കേസുകളിലും മറ്റുമായി ഇത്തരത്തില്‍ സര്‍ക്കാരിന് നിരന്തര തലവേദനയുണ്ടാക്കിയതിനെ തുടര്‍ന്നാണ് കല്ലൂരിയെ അവധിയില്‍ വിട്ടത്.

ഛത്തീസ്ഗഡില്‍ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ആരോപണം നേരിടുന്ന വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബസ്തര്‍ ഡിഐജി എസ്ആര്‍പി കല്ലൂരിയെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടു. 2015 ഒക്ടോബറിനും 2016 ജനുവരിക്കും ഇടയില്‍ പൊലീസുകാരാല്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട 16 സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കേസെടുത്തിരുന്നു. ബസ്തറിലെ മാദ്ധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കല്ലൂരിക്കെതിരെ പരാതികളുണ്ട്. എന്നാല്‍ ആരോഗ്യം മോശമായതിനാല്‍ അവധി നല്‍കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എസ്ആര്‍പി കല്ലൂരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആംനസ്റ്റി ഇന്റര്‍നാഷണലും പീപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതികളും ഹാജാരാകാന്‍ ആവശ്യപ്പെട്ട് കല്ലൂരിക്ക് നിരന്തരം സമന്‍സ് അയച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ലൈംഗി പീഡന കേസുകളിലും മര്‍ദ്ദന കേസുകളിലും മറ്റുമായി ഇത്തരത്തില്‍ സര്‍ക്കാരിന് നിരന്തര തലവേദനയുണ്ടാക്കിയതിനെ തുടര്‍ന്നാണ് കല്ലൂരിയെ അവധിയില്‍ വിട്ടത്.

2010ല്‍ ടാഡ്‌മെറ്റ്‌ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ബസ്തറില്‍ ഡിഐജിയെ നിയമിച്ചത്. കല്ലൂരിയെ ആണ് ആദ്യമായി ഇവിടെ നിയമിച്ചത്. കല്ലൂരിക്ക് പകരം പി സുന്ദര്‍രാജിനെയാണ് ഡിഐജിയായി നിയമിച്ചിരിക്കുന്നത്. സുന്ദര്‍രാജിന്റെ നിയമനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍