UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗുഡാല്‍കനാല്‍ യുദ്ധവും ഭോല ചുഴലിക്കാറ്റും

Avatar

1942 നവംബര്‍ 13
ഗുഡാല്‍കനാല്‍ യുദ്ധം

രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ഉണ്ടായ ഗുഡാല്‍കനാല്‍ യുദ്ധം 1942 നവംബര്‍ 13 ന് ആരംഭിച്ചു. ഘോരമായ ഈ നാവികയയുദ്ധം സഖ്യസേനകളും ജപ്പാനും തമ്മിലായിരുന്നു. സോളമന്‍ ദ്വീപില്‍ ജപ്പാന്‍ സൈന്യം കൈയടക്കിവച്ചിരുന്ന ഗുഡാല്‍കനാലില്‍ അവരൊരു വ്യോമത്താവളവും നിര്‍മ്മിച്ചിരുന്നു. ഈ താവളം യു എസിന്റെ നേതൃത്വത്തിലെത്തിയ സഖ്യസേന യുദ്ധത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സഖ്യസേനയുടെ പക്കല്‍ നിന്ന് ഈ വ്യോമത്താവളം തിരിച്ചുപിടിക്കാന്‍ ജപ്പാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ജപ്പാന്റെ പക്കല്‍ നിന്നും പിടിച്ചടക്കിയ ഈ വ്യോമത്താവളം പിന്നീട് ഹെന്‍ഡേഴ്‌സണ്‍ ഫീല്‍ഡ് എന്നാണറിയപ്പെട്ടത്. മറൈന്‍ മേജറായിരുന്ന ലോഫ്റ്റണ്‍ ഹെന്‍ഡേഴ്‌സന്റെ നേതൃത്വത്തിലായിരുന്നു ഗുഡല്‍കനാല്‍ യുദ്ധത്തില്‍ സഖ്യസേന ജപ്പാനെ തോല്‍പ്പിച്ചത്. അദ്ദേഹത്തോടുള്ള സ്മരാണാര്‍ത്ഥമാണ് ആആ പേര് നല്‍കിയത്.

1970 നവംബര്‍ 13
കിഴക്കന്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഭോല ചുഴലിക്കാറ്റ് വീശുന്നു

ഇപ്പോള്‍ ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ട് 1970 നവംബര്‍ 13 ന് ശക്തമായൊരു ചുഴലിക്കാറ്റ് വീശുകയുണ്ടായി. ഭോല ചുഴലിക്കാറ്റ് എന്നാണ് ഈ കാറ്റ് അറിയപ്പെട്ടത്. ഭോലയുടെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. അഞ്ചുലക്ഷത്തിനു മുകളില്‍ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. പിറ്റേദിവസമാണ് കാറ്റ് പ്രദേശത്തു നിന്ന് ഒഴിഞ്ഞത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗംഗ നദിയില്‍ വെള്ളപ്പൊക്കമുണ്ടായതും വന്‍ദുരിതത്തിന് വഴിയൊരുക്കി.

മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഭോല ചുഴലിക്കാറ്റ് വീശിയടിച്ചത്. ഈ ചുഴലിക്കാറ്റില്‍ തസുമുദ്ദീന്‍ പോലുള്ള പ്രദേശത്ത് വസിച്ചിരുന്ന ജനങ്ങളില്‍ പകുതിയോളംപേരുടെയു ജീവന്‍ അപഹരിക്കപ്പെട്ടിരുന്നു. ഈ സമയം കിഴക്കന്‍ പാക്കിസ്ഥാന്റെ നിയന്ത്രണം പാക്കിസ്ഥാനിലെ പട്ടാളഭരണകൂടത്തെ നയിച്ചിരുന്ന യഹ്യ ഖാന്റെ കൈകളിലായിരുന്നു.ദുരന്തം നേരിടുന്നതില്‍ കാണിച്ച പിടിപ്പുകേടിന് യഹ്യ ഖാന്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഈ നടപടി കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങളില്‍ വിരോധം വളര്‍ത്തുകയും അതുപിന്നീട് 1971 ല്‍ ആരംഭിച്ച ബംഗ്ലാദേശ് വിമോചന യുദ്ധത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തു. ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം കിട്ടിയ ബംഗ്ലാദേശ് ഒടുവില്‍ 1971 ഡിസംബര്‍ 16 ന് സ്വന്തന്ത്രരാഷ്ട്രമായി മാറുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍